വെള്ളിയാഴ്‌ച

ഹമ്പടി ഡംഭടി - ഒരു വിവാദം

പുതുവര്‍ഷത്തില്‍ കാര്യമായ കവിതാ പഠനം ഞാന്‍ നടത്തിയിട്ടില്ല എന്ന ബോധം അല്ലെങ്കില്‍ വെളിച്ചം അതുമല്ലെങ്കില്‍ പ്രകാശം ,ഒരു സൂര്യഗ്രഹണം പോലെയാണ് എന്നിലേക്ക്‌ പതിച്ചത് .ഗ്രഹണി പിടിച്ച സമയത്ത് പാമ്പും മണ്ണിരയാകും എന്ന് നിങ്ങള്‍ക്കറിയാം . എന്നാല്‍ ആ കേട്‌ ഇന്നുകൊണ്ട് തീര്‍ക്കണം എന്ന് കരുതിയാണ് കേരള യൂണിവേര്സിറ്റി പുതുവര്‍ഷ എം എ ഇംഗ്ലീഷ് സാഹിത്യത്തില്‍ ഉള്‍പ്പെടുത്തുവാന്‍ വിദൂര സാധ്യതകളുള്ള ഹുംപ്റ്റി  ടുംപ്റ്റി എന്ന നേര്സറി ഗാനം പഠിക്കാം എന്നും , അതില്‍ അടങ്ങിയിരിക്കുന്ന കാവ്യ ഭാവനകളെ തൊട്ടുണര്‍ത്തി നിങ്ങളുടെ ദ്രവികരിച്ചു പോയ ബുദ്ധിയെ ഉണര്‍ത്താം എന്നും കരുതുന്നത് .


ഇംഗ്ലീഷ് സംസാരിക്കുവാന്‍ തുടങ്ങുന്ന ഏത് മല്ലുസിനും അറിയാവുന്ന ഒരു പാട്ടാകണം മുകളില്‍ പറഞ്ഞ ഇംഗ്ലീഷ് നേര്സരി ഗാനം .പിന്നെയും എന്തിന് എം .എ ഇംഗ്ലീഷ്കാര്‍ പഠിക്കുന്നതിനു വേണ്ടി ഈ ഗാനം ഉള്‍പ്പെടുത്തുന്നു എന്ന് നിങ്ങളില്‍ പലരും മൂക്കത്ത് വിരല്‍ വെയ്ക്കുമെന്നറിയാം. കേരളത്തില്‍ എം എ ഇംഗ്ലീഷ് പഠിക്കുന്ന ഒരാള്‍ക്ക്‌ മറ്റ് സ്ഥലങ്ങളില്‍ നേര്‍സറിയില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ പോലും പരിജ്ജാനം ഇല്ലാത്തതുകൊണ്ടാവുമോ ഇത്തരത്തില്‍ ഒരു തീരുമാനത്തില്‍ സര്‍വ്വകലാശാല അധികൃതര്‍ എത്തിച്ചേരുന്നത് എന്ന ചോദ്യത്തിനും തീരെ പ്രസകതിയില്ല . അവയെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചു തുടങ്ങുന്നത് . സംസാരിച്ചു തുടങ്ങുന്നതിനും മുന്‍പേ തോക്കില്‍ കയറി ഉണ്ട എടുത്തെറിയരുത് .ഒരു പക്ഷേ ഞാനിതു മുഴുവന്‍ എഴുതി കഴിയുമ്പോള്‍ നിങ്ങള്‍ ചോദിക്കും .

ഹമ്പടി ! ഇത്രയും കാര്യങ്ങള്‍ ഇതില്‍ ഒളിഞ്ഞിരുപ്പുണ്ടോ  ? എന്ന് .


പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യഭാഗങ്ങളില്‍ ആരോ എവിടെയോ വെച്ചെഴുതിയ ഈ കവിത , ഇപ്പോള്‍ എങ്ങനെ പ്രസക്തമാകുന്നു എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? മതിലിന്റെ അപ്പുറത്തുകൂടി കൂടി പോയ മുട്ടക്കാരന്‍ കുട്ടപ്പന്‍ ചേട്ടന്റെ മൊട്ടത്തലയിലെ കുട്ടയില്‍ നിന്നും മുട്ട വീണു പൊട്ടി എന്നാണോ കവിതയുടെ അര്‍ഥം ? അല്ലെങ്കില്‍ ബ്ലോഗിലെ മൊട്ടത്തലക്കാരന്‍ നട്ടപിരാന്തനോ, കേരള സാഹിത്യത്തിലെ , രാഷ്ട്രീയത്തിലെ , സക്കറിയാച്ചനോ , ശ് ശ് ണ്ണിത്താനോ മതിലിന്റെ മുകളില്‍ നിന്നും വീണു മൊട്ടത്തല പൊട്ടിയതാണോ കവിതയിലെ കഥ ? അല്ലേ അല്ല .

 വേണമെങ്കില്‍ നിങ്ങള്‍ക്ക് അങ്ങനെയും വ്യാഖ്യാനിക്കാം എന്ന് മാത്രം . താഴെ നിന്ന സ്കറിയയും ശുണ്ണിയും എന്തിന് മതിലിനു മുകളില്‍ വലിഞ്ഞു കയറി തല്ല് കൊണ്ട് താഴെ വീണ് മൊട്ടപൊട്ടി എന്നും
എന്നാല്‍ ആ വഴിക്ക് ചിന്തിക്കുമ്പോള്‍ , താഴെ വീണ് പൊട്ടിയവരെ പഴയത് പോലെയാക്കുവാന്‍ കേരള രാഷ്ട്രീയത്തിലെ കാലാല്‍ പടകളായ ഡീഫിക്കാര്‍ക്കോ, യൂത്തന്മാര്‍ക്കോ , മുന്‍പേ ഗമിക്കുന്ന കുതിരകളായ മാദ്ധ്യമങ്ങള്‍ക്കോ കഴിയുന്നില്ല എന്നതും വായിച്ചെടുക്കാം .
 
ഇനി കവിതയിലേക്ക് വരാം .പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച ഏതോ ഒരു സായിപ്പ് ഇന്ത്യ കണ്ടിട്ട് , സായിപ്പിന്റെ നാട്ടിലെ കുട്ടികള്‍ക്ക് വേണ്ടി എഴുതിയ വരികളാണ് മുകളില്‍ ഉള്ളത് എന്നാണ് ചരിത്ര ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത് .

ഇനി വരികള്‍ക്കിടയില്‍ കൂടി വായിക്കുന്നത് എങ്ങനെ എന്ന് നോക്കാം .

The petty people , who called themselves as HUM sat on a wall.
the same dump and petty people had a great fall

നോക്കണേ സായിപ്പിന്റെ ബുദ്ധി !!.
സൌഹൃദം കൂട്ടിയും ,ഊട്ടിയും ,ഉറക്കിയും ഉറപ്പിക്കുന്ന നമ്മളെ ( HUM ) ഇന്ത്യന്‍ മണ്ണില്‍ നിന്നുകൊണ്ട് തന്നെ പെറ്റി എന്നും , പൊട്ടന്മാര്‍ എന്നും കച്ചടകള്‍ എന്നും വിളിക്കുക മാത്രമല്ല , വാക്കുകള്‍ തമ്മില്‍ തിരിച്ചിട്ടു കൊണ്ട് നമ്മളുടെ കുട്ടികളെ തന്നെ അങ്ങനെ പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു . ഒന്നും മനസിലാകാതെ പൊട്ടന്മാരായ നമ്മള്‍  , നമ്മുടെ കുട്ടികളെ അത് പഠിപ്പിക്കുകയും ചെയ്യുന്നു . എന്തൊരു വിരോധാഭാസം .

അതുകൊണ്ടും തീരുന്നില്ല സായിപ്പിന്റെ കളികള്‍ .

ഇന്ത്യയിലെ ആ സമയത്തുള്ള രാജാക്കന്മാരെയും കളിയാക്കുവാന്‍ സായിപ്പ് മടിക്കുന്നില്ല .

ഇന്ത്യയിലെ രാജാക്കന്മാര്‍ക്കോ അവരുടെ സന്നാഹങ്ങല്‍ക്കോ ഇന്ത്യയെ ഒന്നാക്കുവാന്‍ കഴിയുന്നില്ല അല്ലെങ്കില്‍ വിള്ളലുകള്‍ അടയ്ക്കുവാന്‍ കഴിയുന്നില്ല എന്നും കവിത സൂചിപ്പിക്കുന്നു .

 ഇന്നും കഥകള്‍ക്ക് വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല . ഭരണകൂടങ്ങള്‍ നോക്കുകുത്തിയായി നില്‍ക്കുന്നതും , വിള്ളലുകള്‍ വിടവുകള്‍ ,പൊട്ടലുകള്‍ അതുപോലെ തന്നെ നില്‍ക്കുകയോ ,കൂടുകയോ ചെയ്യുന്നത് നമുക്ക് കാണാം .

എനിക്ക് പറയുവാന്‍ ഉള്ളത് , രാജ്യത്തെ ജനങ്ങളെയും രാജ്യത്തെയും അപമാനിക്കുന്ന ഈ കവിത ഇന്ത്യയിലെ എല്ലാ പാഠ പുസ്തകങ്ങളില്‍ നിന്നും നീക്കം ചെയ്യുകയോ ,അല്ലെങ്കില്‍ മന്ത്രിസഭയില്‍ ഒരു പുതിയ അന്വഷണ കമ്മിഷന്‍ ഇതിനുവേണ്ടി ഉണ്ടാക്കണം എന്നതാണ് . റാകി പറന്ന ചെമ്പരുന്തിനെ നമ്മള്‍ മറന്ന് പോകരുത് .അല്ലെങ്കില്‍ നമ്മുടെ കുട്ടികളെ ഇത് പഠിപ്പിക്കാതിരിക്കുകയോ ചെയ്യുക ഇതിന് വേണ്ടി കേരളത്തിലെ ചുറുചുറുക്കുള്ള യുവാക്കള്‍ മുന്നോട്ടു വരണം .

പതിവ് പോലെ കവിത മൊത്തമായിട്ട് താഴെയുണ്ട് .


HUM - PTY  DUMP - TY SAT ON A WALL
HUM - PTY  DUMP - TY HAD A GREAT FALL
ALL THE KING'S HORSES AND ALL
THE KING'S MEN
CANNOT PUT HUMPTY DUMPTY
TOGETHER AGAIN16 അഭിപ്രായങ്ങൾ:

ഏ.ആര്‍. നജീം പറഞ്ഞു...

ഹെന്റെ ദൈവമേ...!

കാപ്പിലാന്‍ ബൂലോകത്ത് നിന്നൊക്കെ അങ്ങ് ഉയരത്തിലെത്തുമെന്നറിയാമായിരുന്നു.

ഇത്ര കാര്യമായ് ഒക്കെ ചിന്തിക്കാന്‍ തുടങ്ങിയോ..

പെട്ടെന്ന്‍ തോന്നിയ കാര്യം ഈ കമന്റ് ഭരണി ഉല്‍ഘാടനത്തോട് ചേര്‍ത്ത് പറഞ്ഞുവെന്നേയുള്ളൂ...

നിരൂപണത്തെക്കുറിച്ച് പറയാന്‍ ഞാനാളല്ല :)

തുടരട്ടെ ഇത്തരം ആഴത്തിലുള്ള ചിന്തകള്‍

ആശംസകള്‍

Unknown പറഞ്ഞു...

ആഴത്തിലുള്ള ചിന്ത എന്നെ അത്ഭുതപ്പെടുത്തി.
നല്ല വായനാനുഭവത്തിനു നന്ദി.
പുതിയ രചനകള്‍ മിഴിവോടെ തുടരാന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
പരസ്പര വിമര്‍ശനങ്ങള്‍ എപ്പോഴും നല്ല രചനകള്‍ക്ക് കാതലാകും
വീണ്ടും ആശംസകള്‍..!!

പള്ളിക്കുളം.. പറഞ്ഞു...

ആഴത്തിലുള്ള ചിന്ത എന്നെയും അത്ഭുതപ്പെടുത്തി... :(

ഗീത പറഞ്ഞു...

നിരൂപിലാനേ, ഇതു ബയങ്കര നിരൂപണമാണല്ലോ. കൊള്ളാം കേട്ടോ.

ആ ഇംഗ്ലീഷ് പാട്ടിന് ഒരു തര്‍ജ്ജമ കൂടി എഴുതുമോ?

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

നല്ല ഉഗ്രന്‍ ആഴം..ഇനി എങ്ങനെ തിരികെ കയറും. പ്രശ്നമാക്കിയല്ലോ

:D

അജ്ഞാതന്‍ പറഞ്ഞു...

ബ്ലോഗര്‍ റ്റോംസ് കോനുമഠം പറഞ്ഞു...

ആഴത്തിലുള്ള ചിന്ത എന്നെ അത്ഭുതപ്പെടുത്തി.
നല്ല വായനാനുഭവത്തിനു നന്ദി.
പുതിയ രചനകള്‍ മിഴിവോടെ തുടരാന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
പരസ്പര വിമര്‍ശനങ്ങള്‍ എപ്പോഴും നല്ല രചനകള്‍ക്ക് കാതലാകും
വീണ്ടും ആശംസകള്‍..!!

റ്റൊംസ് കൊനുമട്ടം പൊട്ടന്‍ പറഞ്ഞു...

ആഴത്തിലുള്ള ചിന്ത ഇനി എങ്ങനെയാ ‍ആഴത്തീന്നു ഊരി എടുക്കുന്നെ.?

ലൂബ്രിക്കന്റ് ഉപയോഗിക്കാന്‍ മറക്കല്ലെ.

unni ji പറഞ്ഞു...

ഗ്രഹണത്തിന്റെ ഒരു എഫെക്ടേ!!...ഹും

പാവപ്പെട്ടവൻ പറഞ്ഞു...

മയക്കു വെടിക്ക് എല്ലാം ഒരേ ഉദ്യേശമാണ് ഫലത്തില്‍ ഗുണത്തിന് ഏറ്റകുറച്ചിലുണ്ടാകും കാപ്പുവിന്‍റെ ലക്ഷൃം .............??

saju john പറഞ്ഞു...

കാപ്പിലാന്‍ നിങ്ങള്‍ എല്ലാം ഇങ്ങിനെ കവിതയെ ബലാത്സംഗം ചെയ്താന്‍, എന്നെ പോലുള്ളവര്‍ക്ക് ഒന്ന് ബലാത്സംഗം ചെയ്യണമെങ്കില്‍ എവിടെ നിന്നും കിട്ടും ഒരു കവിതയെ. കേരളത്തില്‍ കവിതയില്ലാഞ്ഞിട്ടായിരിക്കും അങ്ങ് ഒരു ഇംഗ്ലീഷ്കാരിയെ താങ്കള്‍ ബലാത്സംഗം ചെയ്തത്.

Sabu Kottotty പറഞ്ഞു...

മുകളിലെ കെട്ടു നന്നായി ഉറപ്പിച്ചിട്ടുണ്ടല്ലോ..?

കാപ്പിലാന്‍ പറഞ്ഞു...

കമെന്റ് ഭരണി ഉദ്ഘാടനം ചെയ്തതിന്‌ നജീമിന് നന്ദി . എനിക്കറിയാം പലരും കാപ്പിലാന്‍ ബൂലോകം വിട്ട് ഉയിരോടെ സ്വര്‍ഗത്തില്‍ പോകാന്‍ കാത്തിരിക്കുന്നു എന്ന് :) .ആ മെഴുകു തിരികള്‍ വെറുതെ വേസ്റ്റ് ആയി പോയി എന്നല്ലാതെ എന്ത് പറയാന്‍ !!

ടോം - നന്ദി - വെറുതെ ആളുകളെ കളിയാക്കല്ലേ :)
പള്ളിക്കുളം - ആഴത്തിലുള്ള ചിന്ത എന്നെയും അത്ഭുതപ്പെടുത്തി
ഗീതേച്ചി - തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കരുത് . നല്ല അഭിപ്രായങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും നന്ദി .
ആചാര്യാ - ആഴത്തില്‍ നിന്നും എങ്ങനെ തിരികെ കയറും എന്ന് തന്നെയാണ് ഞാനും ഇപ്പോള്‍ ചിന്തിക്കുന്നത് .

ഗോപാല്‍ ഉണ്ണികൃഷ്ണന്‍ - ഉം . നല്ല എഫ്ഫക്റ്റ്‌
പാവപ്പെട്ടവനെ- കാപ്പിലാന്റെ ലക്‌ഷ്യം ഈ കാണുന്നതൊക്കെ തന്നെ !!

നട്ട്സ്- ഞാന്‍ ആരെയും ബലാല്‍സംഗം ചെയ്തിട്ടില്ല . മദാമ്മക്കൊരു ഉമ്മ കൊടുത്തു എന്ന് മാത്രം . ബൂലോകരെല്ലാം ഇങ്ങനെ ചിന്തിച്ചാല്‍ എന്താ ഇപ്പോള്‍ ചെയ്ക . പരസ്യമായി ഒന്ന് ചുംബിക്കാനും പാടില്ലേ ? അപ്പോള്‍ തുടങ്ങും ബലാസംഗം , പീഡനം .. ഹോ ഹോ മടുത്തു :)

കൊട്ടോട്ടി - തലേക്കെട്ട് നന്നായി ഉറപ്പിച്ചു തന്നെയാണ് കെട്ടിയത് .
എല്ലാവര്‍ക്കും നന്ദി -

പ്രയാണ്‍ പറഞ്ഞു...

:)

Jayesh/ജയേഷ് പറഞ്ഞു...

ഇത്രയ്ക്കൊക്കെ ഉണ്ടായിരുന്നെന്ന് അറിഞ്ഞില്ല കാപ്പിലാനേ...ഇനിയും നമ്മളേ ആക്കാന്‍ വേണ്ടി ഉണ്ടാക്കിയ നഴ്സറി റൈംസിനെക്കുറിച്ച് നിരൂപണം പ്രതീക്ഷിക്കുന്നു.

മേരിയ്ക്കുണ്ടൊരു കുഞ്ഞാട് എന്നോ മറ്റോ ഒരെണ്ണം ഇല്ലേ? അതെങ്ങനെയാ?

ചാണക്യന്‍ പറഞ്ഞു...

എന്റമ്മോ ന്റെ കാപ്പൂ....ഇതൊരൊന്നൊന്നര നിരൂപണമാണല്ലോ:):):)

sunil panikker പറഞ്ഞു...

ഉം...