തിങ്കളാഴ്‌ച

ഒന്ന് മുതല്‍

മഞ്ഞ് മൂടി തണുത്ത്
വിറച്ചു പുതച്ചു കിടക്കുന്ന പ്രഭാതത്തില്‍ ,
പിന്നോട്ട് പോകുന്ന സമയസൂചിക പോലുള്ള ജീവിതം .

എത്ര ആഞ്ഞ്‌ തുഴഞ്ഞാലും നീന്തിയാലും
കൈകാലുകള്‍ തളര്‍ന്ന് കുഴഞ്ഞ്‌
എങ്ങുമെത്താതെ ...
 
അല്ലെങ്കില്‍ ഞണ്ടിനെ പോലെ പിന്നോട്ട് പിന്നോട്ട് .
ഒടുവില്‍
കാല് തെറ്റി കുഴിയില്‍ വീഴുമ്പോള്‍ ,
പിന്നേയും
ആദ്യം മുതല്‍ ഒന്നേ രണ്ടേ മൂന്നേ ....

5 അഭിപ്രായങ്ങൾ:

Sabu Kottotty പറഞ്ഞു...

പിന്നോട്ടു നടന്നാല്‍ മൂന്നേ രണ്ടേ ഒന്നേന്നെണ്ണേണ്ടിവരും...

പ്രയാണ്‍ പറഞ്ഞു...

കൂടെയുള്ളത് മലയാളി ഞണ്ടാണോ...........കവിത ഇഷ്ടമായി.

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

എല്ലാം ആദ്യം മുതലാവാം..

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

Very good Kapilane

രഘുനാഥന്‍ പറഞ്ഞു...

അതെ അതാണ്‌ .ജീവിതം