ഞായറാഴ്‌ച

മൂന്നാം സങ്കീര്‍ത്തനം -തിരുത്തിയത് .

ഓര്‍മ്മകള്‍ മനസുകളെ തേടുന്നതുപോലെ
ഒരു കൈ ഞാന്‍ കാണുന്നു.
ആ കൈയ്യില്‍ സൂര്യനുദിക്കുന്നു .
കറുത്ത് കറുത്ത് കല്ല് പോലുള്ള മനസ്സുകള്‍
കാണാമറയത്ത് മറയുന്നത് ഞാന്‍ കാണുന്നു .
കടന്ന് പോകുന്നത് പോലെ തിരികെ എത്തുന്നു
വാതിലുകള്‍ അടച്ചിട്ട ആയിരം മനസുകള്‍ .
കിളികള്‍ പറന്ന് പോയ ഒരു
കിളിക്കൂട്‌ ഞാന്‍ കാണുന്നു
ഓര്‍മ്മകള്‍ ഹൃദയത്തെ തേടുന്നത് പോലെ
കൂടുതല്‍ അനുഭവിക്കുവാന്‍
കുറച്ചു മാത്രം അനുഭവങ്ങളുമായി
വെറും കൂട് മാത്രമായ്.
ശൂന്യമായ ഏകാന്ത പക്ഷി
ശൂന്യാകാശങ്ങളില്‍ പറക്കുന്നത് ഞാന്‍ കാണുന്നു
പറന്ന് പറന്ന് ചില പേരുകള്‍
കിളി ഉച്ചത്തില്‍ ചിലച്ചു ചൊല്ലുന്നു
മഞ്ഞുരുകുന്ന ശബ്ദം പോലെ
കിളി പേരുകള്‍ വലിച്ചു കീറുന്നു.
എല്ലാ മഴയിലും
എല്ലാ വെളിച്ചത്തിലും
എല്ലാ മിന്നലിലും ഇടിയിലും
എല്ലാ കണ്ണാടിയിലും
കിളിയുടെ കണ്ണിന്റെ തിളക്കം
ഞാന്‍ കാണുന്നു.

നാവുകള്‍ രണ്ടായി കീറുന്നതും
നാവിലെ കീഞ്ഞ വാക്കുകള്‍
വേദനകള്‍ക്ക് ആക്കം കൂട്ടുന്നതും
തലകള്‍ ഇഴയുന്നതും
എല്ലാം ഞാന്‍ കാണുന്നുണ്ട്
കര്‍ത്താവേ നീ .....

2 അഭിപ്രായങ്ങൾ:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

മഞ്ഞുരുകുന്ന ശബ്ദം പോലെ
കിളി പേരുകള്‍ വലിച്ചു കീറുന്നു!!!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

കാപ്പിത്സ്,നന്നായിരിക്കുന്നു