തിങ്കളാഴ്‌ച

വാഴ്ത്തപ്പെടുന്ന ദൈവങ്ങള്‍ക്ക് വേണ്ടി

വാഴ്ത്തപ്പെടുന്ന ദൈവങ്ങളെ ,
ഞാനീ വരികള്‍ കുറിക്കുന്നത് നിങ്ങള്‍ക്ക് വേണ്ടിയാണ് .
നിങ്ങളീ കത്ത് കീറിക്കളയും എന്നറിയാം .
എങ്കിലും,
ഞാനീ കത്ത് കുറിക്കുന്നത് നിങ്ങള്‍ക്ക് വേണ്ടിയാണ് .

പൊള്ളയായ വിഗ്രഹങ്ങള്‍ക്ക് ചുറ്റും
പുണ്ണ് പേറുന്ന പ്രാണികള്‍
വലം വെയ്ക്കുന്നത് പോലെ
ഒരു വിഗ്രഹങ്ങള്‍ക്ക് മുന്നിലും
ഞാന്‍ കൈകള്‍ കൂപ്പുകയില്ല ,
മുട്ട് മടക്കുകയുമില്ല .

വാഴ്ത്തപ്പെടുന്ന ദൈവങ്ങളേ ,
എന്തിനാണ് ഞാനിങ്ങനെ കത്തെഴുതുന്നത്
എന്നോര്‍ത്ത് തലയില്‍ പുണ്ണാക്ക് നിറയ്ക്കണ്ട.
നാവില്‍ ഗുളികന്‍ നില്‍ക്കുന്ന നേരത്ത്
നാവെടുത്ത്‌ പറയും മുന്‍പേ,
ഇന്നുകളില്‍ നിന്ന് കൊണ്ട്‌
നാളയെ കാണുക.
കണ്ണുകള്‍ ഉണ്ടെങ്കില്‍ തുറന്ന് കാണുക .

കണ്ണുകള്‍ ‍കാണാത്ത
കാതുകള്‍ കേള്‍ക്കാത്ത ദൈവങ്ങളേ,
കനകസിംഹാസനങ്ങളില്‍ നിന്നും
ഇറങ്ങി വന്നു കാണുക.
നാളെ നിങ്ങള്‍ തെരുവില്‍
തകര്‍ക്കപ്പെടുന്ന കാഴ്ചകള്‍
കണ്‍ കുളിര്‍ക്കെ കാണുക.

അഭിപ്രായങ്ങളൊന്നുമില്ല: