ബുധനാഴ്‌ച

NOMAD

ഞെട്ടിയില്ല !
ഞെട്ടറ്റു വീണില്ല !!
എട്ടായെങ്ങും പൊട്ടിത്തെറിച്ചില്ല !!!
പൊട്ടാറായൊരു നൂലിന്‍ തുമ്പില്‍
തൂങ്ങിയാടും സദാചാര ജീവികള്‍ .

അവള്‍
തെരുവിന്റെ സന്തതി !
തെരുവില്‍ പെറ്റു പോയവള്‍ !!
തെറ്റുകള്‍ കുറ്റങ്ങള്‍ അറിയാത്തവള്‍ !!!
തിരൂരില്‍ .............
തന്തയാരെന്നറിയാത്ത
തായോളി മക്കള്‍ ഭോഗിച്ചു തിമിര്‍ത്താടി !!!

അവള്‍ nomad  !
വീടില്ലാത്തവല്‍ !
നാടില്ലാത്തവല്‍ !
നാടിന്റെ നാട്യ ശീലങ്ങള്‍ വശമില്ലാത്തവല്‍ !!

പല്ലിന്റെ മൂര്‍ത്തു കൂര്‍ത്ത
ദ്രംഷ്ടകള്‍ കാട്ടി
നുണകള്‍ കാച്ചി
നുണക്കുഴികള്‍ കാട്ടി
നാഭി ചുഴികള്‍ കാട്ടി
നാവിലെക്ക് നിന്നെ  വശീകരികരിക്കുവാന്‍
വശമില്ലാത്ത ബാലിക !

കത്തിച്ചില്ല മെഴുകുതിരികള്‍ ഒന്നുമേ !
എത്തിയില്ല സദാചാര പോലീസുകള്‍ !!
തെരുവില്‍ ..............
തിരൂരിന്റെ തെരുവില്‍
തീറ്റയായി
ഉറുമ്പുകള്‍ക്ക് തീറ്റയായി ... !

അവള്‍ Nomad !!
ഭ്രാന്തമായ ലോകത്ത്
ഭ്രാന്തില്ലാതെ ഒറ്റയ്ക്ക് തെണ്ടുന്നവല്‌ !

അവള്‍ നാടോടി !
നാടോടുമ്പോള്‍
നടുകെ ഓടാന്‍ ത്രാണിയില്ലാത്തവല്‍ !!!!
നടുവൊടിഞ്ഞ കൊച്ചമ്മര്‍ക്കൊപ്പമെത്താന്‍
ഒട്ടുമേ ശേഷിയില്ലാത്തവല്‍ !

അവള്‍ nomad !
രോഗികളായ ഭോഗികള്‍ക്ക് വേണ്ടി
ഭോജന ശാലകള്‍ തുറക്കപ്പെടുവാന്‍
വിധിക്കപ്പെട്ടവല്‍ !

ഇനി വരികയില്ല ഒരു രക്ഷകനും
രക്ഷക്കായി
കര്‍ണ്ണന്റെ
കവച കുണ്ടലങ്ങളുമിനിയില്ല !!
ചതിവില്‍ നിങ്ങളെ അകപ്പെടുത്തി ..
എല്ലാം അവര്‍ സ്വന്തമാക്കി !!

പൊരുതുക പൊരുതുക.....................
ജീവന്റെ അവസാന തുള്ളികള്‍
പോയി മറയും വരെ എങ്കിലും
നിങ്ങള്‍ക്കായി
നിങ്ങള്‍ തന്നെ പൊരുതുക ! 


 

4 അഭിപ്രായങ്ങൾ:

സൗഗന്ധികം പറഞ്ഞു...

അതല്ലേലും അങ്ങനാ. ആദ്യമൊന്നു ഞെട്ടിയേച്ച് പിന്നെ മൂടിപ്പുതച്ചങ്ങുറങ്ങും...!!
ഞെട്ടിയവരുടെ കൂട്ടത്തിൽ എങ്ങനേലും കയറിപ്പറ്റിയാൽ മതി.പിന്നെ അടുത്ത ഞെട്ടലിനായി ഉണർന്നാ മതിയല്ലോ...

സർക്കാരിനു ഒരു ഞെട്ടൽ വകുപ്പു കൂടി തുടങ്ങാമായിരുന്നു.


ശുഭാശംസകൾ....niDheEsH kRisHnaN @ ~അമൃതംഗമയ~ പറഞ്ഞു...

എന്താ പറയ്ക........... നമ്മുടെ നാടും :(

AnuRaj.Ks പറഞ്ഞു...

എന്തോ എനിക്ക് തീരെ അഭിപ്രായമില്ല...

AnuRaj.Ks പറഞ്ഞു...

ഇങ്ങനെയൊക്കയും കവിത എഴുതാം അല്ലേ...