ചാരം മൂടിയ കനലുകളാകണം എനിക്കെന്റെ ഓര്‍മ്മകള്‍ .
അല്ലെങ്കില്‍ അങ്ങനെ തന്നെയാകണം .
ഒരു ചെറിയ കാറ്റ് മാത്രം മതി തീ ആളി പടരാന്‍ .
അല്ലെങ്കില്‍ ചിലപ്പോള്‍ ചെറിയൊരു മഴയില്‍,
ഓര്‍മ്മകള്‍ കുതിര്‍ന്നു പോകാനും സാധ്യത .
പ്രവചനങ്ങള്‍ക്കും എന്റെയോ നിന്റെയോ
കാഴ്ചകള്‍ക്കും അതീതമായ് ,
എവിടെയാകും എന്നെ ഓര്‍മ്മകള്‍ എത്തിക്കുക !
ഒരു നിശ്ചയവുമില്ല ഒന്നിനും .
നോക്ക് ,
ഇപ്പോള്‍ തന്നെ ഞാന്‍ കിടക്കുന്ന ഈ
തകരപ്പാട്ട പാകിയ മേല്‍ക്കൂരയ്ക്ക് മുകളില്‍ മഴ ,
താണ്ഡവ നൃത്തം ചവുട്ടി തിമിര്‍ക്കുന്നു .
എവിടേയ്ക്കാണ് ഓര്‍മ്മകള്‍ എന്നെ വലിച്ചു കൊണ്ട് പോകുന്നത് ?
എവിടെയാണ് ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത് ?
കണ്ടു മറന്നതായ ഏതോ ചുവര്‍ചിത്രം പോലെ
എന്‍റെ ഓര്‍മ്മയിലേക്ക് എന്തെല്ലാമോ ഈ കാഴ്ചകള്‍ തരുന്നു .
തിരക്കേറിയ ഏതോ പട്ടണത്തിന്റെ
തിരക്കുള്ള റോഡിന്റെ വശത്തല്ലേ ഞാനിപ്പോള്‍ .
അല്ലേ ?
ആണെന്നാണ് എനിക്ക് തോന്നുന്നത് .നിങ്ങള്‍ക്കെന്ത് തോന്നുന്നു ?.
കണ്ടു പഴകിയ മുഖങ്ങള്‍ ,മധുരമുള്ള ചില ഓര്‍മ്മകള്‍ ,
ഇവയെല്ലാം എനിക്കീ കാഴ്ചകള്‍ തരുന്നു .
റോഡിന്റെ വലതു വശത്തായി കാണുന്ന കെട്ടിടത്തില്‍
എഴുതി വെച്ചിരിക്കുന്നു
യു .എ .ഈ എക്സ്ചേഞ്ച് ഷാര്‍ജ
ഷാര്‍ജയിലെ ഏറ്റവും അധികം
പരിചയമുള്ള സ്ഥലമായത് കൊണ്ടാവണം
ഓര്‍മ്മകള്‍ വേഗം എന്നെ അവിടെ എത്തിച്ചത്
ഓര്‍മ്മകള്‍ അവിടെ എന്നെ എത്തിക്കുവാന്‍ പല കാരണങ്ങള്‍ ഉണ്ടാകാം
ഇല്ലാ എന്ന് നിങ്ങള്‍ക്ക് പറയുവാന്‍ കഴിയുമോ ?
അതില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത മുഖമായത് കൊണ്ടാകാം
നീട്ടിയിട്ട മുടിയിഴകളില്‍ മുല്ലപ്പൂ ചാര്‍ത്തിയ
നിറയെ മസാലകള്‍ ഉള്ള മല്ലിക .
എപ്പോഴും മുഖത്ത് സ്മൈലിയുള്ള മല്ലിക .
പുക്കിളിനു താഴെ വെച്ച് സാരിയുടുത്ത മല്ലിക .
നാഭിക്കുഴിയോ നിറഞ്ഞ മാറോ
കൂടുതല്‍ സൌന്ദര്യം എന്ന് തമ്മില്‍ മത്സരിക്കുന്ന മല്ലിക .
ഗോതമ്പ് നിറമുള്ള പാലക്കാടന്‍ മല്ലിക .
മല്ലിക അടുത്തു വരുമ്പോള്‍ തന്നെ ഒരു നല്ല മണമാണ് .
മദിപ്പിക്കുന്ന ഗന്ധമുള്ള മല്ലിക .
തിരിച്ചു നടക്കുമ്പോഴും
കാണാന്‍ ശേലുള്ള കുലുങ്ങി കുണുങ്ങുന്ന നിതംബം .
നിങ്ങള്‍ക്കങ്ങനെ ഇപ്പോള്‍ തോന്നുന്നില്ലേ ?
യു . എ . ഇ എക്സ്ചേഞ്ച് കെട്ടിടത്തിന്റെ വശത്തുള്ള
ദിവാകരന്റെ ഗ്രോസറിക്കട.
നിരത്തിയിട്ട മലയാള പത്രങ്ങള്‍ ,മാ വാരികകള്‍ .
ക്രൈം , ഫയര്‍ തുടങ്ങിയ തകര്‍പ്പന്‍ സാധനങ്ങള്‍ വേറെ .
നോക്കിക്കേ .
ധാരാളം വിഭവങ്ങളുമായി ഇന്നത്തെ ക്രൈം
വായിച്ചു മരിക്കുക .മരിച്ചു ജീവിക്കുക .
യു .എ . ഇ എക്സ്ചേഞ്ച് , ദിവാകരന്റെ ഗ്രോസറി
ഇവ കഴിഞ്ഞിട്ടാണ് ത്രിവേണി റെസ്റ്റോറന്റ്.
ത്രിവേണിയില്‍ കിട്ടാത്ത വിഭവമില്ല.
മലയാളത്തിന്റെ എല്ലാം ത്രിവേണിക്ക് സ്വന്തം .
ഇന്നത്തെ ചൂടന്‍ കല്ലുമെക്കായ് ഒരു പ്ലേറ്റ് എടുക്കട്ടെ സാറേ
എന്ന് ചോദിച്ചു കൊണ്ട് സപ്ലയര്‍ തൃശൂര്‍കാരന് ഉണ്ണി .
ഉണ്ണി പാവമാ .വെറും സാധു .
ഇല്ലാത്ത സമയത്തും എന്നോടോരുപാട് കഥകള്‍ പറഞ്ഞവന്‍ .
ഒരു പ്ലേറ്റ് കല്ലുമെക്കയും പറോട്ടയും എടുക്കാം അല്ലേ ?
അതോ ഒരു പഴം പൊരിയോ
ത്രിവേണിയില്‍ നിന്നിറങ്ങിയപ്പോള്‍ മുതല്‍ മുടിഞ്ഞ മഴ .
ഈ സമയത്ത് അങ്ങനെ മഴ പതിവുള്ളതല്ലല്ലോ !
കാലം തെറ്റി വന്ന മഴയോ ?
വെള്ളിയാഴ്ച ആകാത്തത് കൊണ്ടാകണം
പാര്‍ക്കില്‍ അധികം തിരക്കില്ല .അല്ലെങ്കില്‍
പാണ്ടികളും മലബാറികളും പട്ടാണികളും ബംഗാളികളും
കലപിലകള്‍ കൂട്ടിയ പാര്‍ക്ക് .
ഇപ്പോള്‍ ഇങ്ങനെ ഒഴിഞ്ഞു കിടക്കാന്‍ കാരണം ?
വെള്ളിയാഴ്ചകളിലെ വിശ്രമ കേന്ദ്രം . പാവങ്ങള്‍
ദാണ്ടേ .
ഒരു പട്ടാണിയുടെ ടാക്സി മുന്നില്‍ .ഞാന്‍ പോകട്ടെ .
ഈ തിരക്കുകളില്‍ ആരും അറിയാത്തവനായി ഞാനും അലിയട്ടെ .
ഓര്‍മ്മാസ് ആര്‍ സിന്കിംഗ് ആന്‍ഡ് സ്ടിങ്കിംഗ് .
ജസ്റ്റ് ലൈക് ദിസ് പട്ടാണി ടാക്സി .
6 അഭിപ്രായങ്ങൾ:
എന്തോ / ഞാനും ഈ യാത്രയില്‍ ചേര്‍ന്നു. വെറുതെ
റോള കണ്ടു; പിന്നെ ഇതുവരെ കാണാൻ മിനക്കെടാഞ്ഞ ചിലതും. നന്നായി മാഷെ... ഇഷ്ടപ്പെട്ടു ഈ പുതുമ..
Thriveni resturant ippol illa pakaram oru Gangayanu. Rolla park etho construction workinayi fence cheythirikkunnu. Divakarante groceryil pazhaya crimeum fireum pradarshippikkunna stand eduthhu mattiyirikkunnu.
"ചാരം മൂടിയ കനലുകളാകണം എനിക്കെന്റെ ഓര്‍മ്മകള്‍ .
അല്ലെങ്കില്‍ അങ്ങനെ തന്നെയാകണം .
ഒരു ചെറിയ കാറ്റ് മാത്രം മതി തീ ആളി പടരാന്‍ .
അല്ലെങ്കില്‍ ചിലപ്പോള്‍ ചെറിയൊരു മഴയില്‍,
ഓര്‍മ്മകള്‍ കുതിര്‍ന്നു പോകാനും സാധ്യത .
പ്രവചനങ്ങള്‍ക്കും എന്റെയോ നിന്റെയോ
കാഴ്ചകള്‍ക്കും അതീതമായ് ,
എവിടെയാകും എന്നെ ഓര്‍മ്മകള്‍ എത്തിക്കുക !
ഒരു നിശ്ചയവുമില്ല ഒന്നിനും ."
നന്നായിരിക്കുന്നു..
ഈ വരികൾ ഏറെ ഇഷ്ടമായി..
അല്ല കാപ്പു, അമേരിക്കയിലിരുന്നു ഗൂഗില്‍ എര്‍ത്തില്‍ കണ്ടതാണോ ഈ റോള..?
പിന്നെ ത്രിവേണി റസ്റ്റോറന്റിന്റെ പേരുമാറ്റിട്ടോ.. ഇപ്പോ ഗംഗ എന്നാ.. :)
കൊള്ളാലോ റോളാ.....:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ