ആത്മഹത്യ ചെയ്തവനെപ്പോലെ
തലമുകളിലായി
കാലു താഴെയായി
തൂങ്ങിക്കിടപ്പുണ്ട് ഒരു പാവം കണ്ണന് തവി .
ആരോടും പരിഭവമില്ലാതെ
പിണക്കം ഇല്ലാതെ സങ്കടങ്ങളില്ലാതെ
കേള്‍ക്കാന്‍ ചെവിയില്ലാത്ത ഭിത്തിയോട്
ആരാരും കേള്‍ക്കാതെ സങ്കടങ്ങള്‍ പറയുകയാണ്
വാക്കുകള്‍ പൊട്ടിയ വരിയുടഞ്ഞ കണ്ണന് തവി
പണ്ട് പ്ലാവിലയില് കുമ്പിള് കുത്തി
കഞ്ഞി കോരിക്കുടിച്ച കോരന്മാര് ഇന്ന്
കുടിക്കുന്നതിതെത്രയോ നല്ല തവികളില്‍
കണ്ണ് പൊട്ടാത്ത സ്റ്റീല്‍ തവികള്‍
വളച്ചാല്‍ വളയാത്ത തവികള്‍
വിളിച്ചാല്‍ വരാത്ത തവികള്‍
കറുപ്പനല്ലാത്ത കാഴ്ചയില്‍ സുന്ദരന്‍
ഉള്ളു പൊള്ളയാം അലുമിനിയം തവികള്‍
വളയ്ക്കാവുന്നത്ര വളക്കാവുന്ന പ്ലാസ്റ്റിക് തവികള്‍
ഇളം ചൂട് തട്ടിയാല്‍ ഉരുകുന്ന തവികള്‍
വൃത്തത്തിലും നീളത്തിലും
അര്‍ദ്ധവൃത്താകൃതിയിലും അങ്ങനെ
എത്രയോ തവികള്‍ ഇന്ന് സുലഭം
പണ്ടീ കോരന്മാര്‍ക്കായ് കണ്ണന് തവി
എത്ര കഞ്ഞി തേകി കൊടുത്തിരിക്കുന്നു
എത്ര വാരിക്കോരി കൊടുത്തിട്ടും
തൃപ്തികിട്ടാതാര്‍ത്തി പൂണ്ട നാവിനാല്‍
കുറ്റം പറഞ്ഞും തെറി വിളിച്ചും പിന്നെ
വറ്റില്ലാതെ പശി മറന്ന വയറിനെ പോഷിപ്പിച്ചും
വക്ക് തേഞ്ഞ പിടി ഒടിഞ്ഞ കണ്ണന് തവി
ആരുമില്ലാതെ അടുക്കള മൂലയില്‍ തേങ്ങുകയാണ്
ആര് കേള്‍ക്കാനീ നെലോളികള്‍
ഇന്നാരും കേള്‍ക്കാതെ പോകുന്ന ഈ വിളികള്‍
51 അഭിപ്രായങ്ങൾ:
:)
ഈ തവി എന്നുപറയുന്നത് കയിലു പോലെയുള്ള സാധനം...?!!!
പണി തന്നതാണോ..?
ഇദേദാ ബൃത്തം..?
സംഗതി വന്നില്ല കുട്ടാ.
ഇതെന്താ ഇവിടെ വര്‍മ്മകളുടെ സംസ്ഥാന സമ്മേളനമോ ? എത്ര വര്മ്മകള് !!! ഇളക്ക് വര്‍മ്മ , ഉളുക്ക് വര്‍മ്മ . എല്ലാ വര്‍മ്മകള്‍ക്കും വണക്കം . സ്റ്റാന്റ് വിടാന്‍ നോക്ക് .
പണിക്കരെ നന്ദി ,
കൊട്ടോട്ടി - കണ്ണന് തവി എന്നാല്‍ എന്താ പുള്ളേ. ചിരട്ടകൊണ്ടുണ്ടാക്കിയ കോരി .
മൂപ്പിക്കല്ലേ അങ്ങത്തേ..
ചൂടാവാതെ കാപ്പിലാൻ സാറേ..
മൂപ്പിക്കാനൊന്നുമില്ല വര്‍മ്മകളെ , അതിനുള്ള സമയവും ഇല്ല . കമെന്റിനുള്ള മറുപടി എഴുതാന്‍ നില്‍ക്കാതെ കവിത എഴുതാനാണ് അമ്മച്ചി പറഞ്ഞത് . അതുകൊണ്ട് വര്‍മ്മ ചെല്ല്
കവിതയില്‍ ദോഷമുണ്ടെങ്കില്‍ നിങ്ങള്‍ കവിതയെ വിമര്‍ശിക്കൂ . കവിയെ വിട്ടേക്കൂ
ഒന്നു പോവുവെ..
ഇനി വർമ്മമാരടെ മേത്തോട്ടുകേറാൻ വാ, നിങ്ങൾക്കൊന്നും ഒരു പണീമില്ലേ മനുഷ്യാ
ഇനിയും ഞാന്‍ മറുപടി പറയില്ല . എന്താണ് നിങ്ങളുടെ ഇപ്പോഴത്തെ പ്രശനം . അത് പറയുക . പരിഹരിക്കാന്‍ കഴിയുന്നതാണ് എങ്കില്‍ പരിഹരിക്കാം . വര്‍മ്മകളും അനോണികളും ശ്രദ്ധിക്കുക . അനോണി മാഷിനു പറ്റിയത് പോലെ നിങ്ങള്‍ക്കും പറ്റാതിരിക്കട്ടെ. എല്ലാവരുടെയും ഐ .പി എല്ലുകള്‍ ഊരുന്നുണ്ട് ജാഗ്രതൈ
ഈ കവിതയിൽ വൃത്തമുണ്ടോ..? അർത്തമുണ്ടോ..? വാക്നൃത്തമുണ്ടോ..?
ഉണ്ട്.. ഉണ്ട്.. ഈ കവിതയിൽ ചൊവ്വാദോഷമുണ്ട്..!
ഞാൻ നിർത്തി
എന്റെ ഐ പി എല്ലൂരല്ലേ..
അനോണിമാഷിനു പറ്റിയതോ? അങ്ങോര്‍ക്ക് എന്തര് പറ്റി?
ഞങ്ങളും നിർത്തി, ഇനി താനിവിടെയിരുന്നു ഒറ്റയ്ക്ക് ചൊറിയൂ
ഇയ്യാളാരുവാ ഈ മൂപ്പിക്കാന്‍? ചവറ് കവിതേമെഴുതി വച്ചിട്ട് വാചകമടിക്കുന്നോ? കള്ളക്കാപ്പിലേ...
അവസാനവരികളിലെ ആശയം കവി ഒന്നു വ്യക്തമാക്കിയാൽ കൊള്ളാം..
ഈ കവിതയുടെ ഉല്പ്രുക്ഷത ഒന്നു വിശദീകരിക്കാമോ?
ഇതിലെ സാങ്കേതിക പരിപ്രേക്ഷ്യത്തിലെ നിതാന്തകഞ്ചുകബിന്ദുവില് എന്താ ഒരു സംശ്ലേഷണം പോലെ? ഇതു വിശദീകരിക്കാന്‍ കവി ബാദ്ധ്യസ്ഥനാണ്
മിസ്റ്റര്‍ കാപ്പിലാന് നിങ്ങള്‍ക്ക് കവിതയേക്കുറിച്ച് എന്തെങ്കിലും ഒരു ചുക്ക് അറിയാമോ?
എന്തിനാ കൂട്ടരേ കവിതയുടെ പേരിൽ ഇങ്ങനെ വെറുതെ ഒരടിപിടി..?
സരളയുടെ പേരിലാകട്ടെ ഇനിയുള്ള അടി, അല്ലെങ്കിൽ രമണിയുടെ പേരിൽ.. ഇനിയെങ്കിലും കവിതയെ ഒന്നു വിടൂ..
കഷ്ടം..
ചെറുപ്പകാരേ... നിങ്ങള്‍ക്കാര്‍ക്കും കാപ്പിലാന്റെ ഭാഷ മനസ്സിലാകാത്തതാണ് പ്രശ്നം. അങ്ങേയറ്റം മണ്ടന്മാരായ വായനക്കാരെ പറ്റിക്കുക എന്നുള്ളതല്ലാതെ മറ്റെന്താണ് ഈ ജാജ്വലമായ സമൂഹത്തില്‍ കാപ്പിലാനു ചെയ്യാനുള്ളത്?
ഇതെന്താണെന്ന് മനസ്സിലായില്ല. കവി വിശദീകരിക്കണം
കവിക്ക് വിശദീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട് . നിങ്ങള്‍ തന്നെ ഊഹിക്കുക . ഊഹിക്കുമ്പോള്‍ നോക്കി ഊഹിക്കരുത് .
ഇത്രയും കാലം കൊണ്ടുണ്ടായ കവിതയിലെ വിപ്ലവാത്മകമായ മാറ്റത്തെ കാപ്പിലാന് പുറംകാലുകൊണ്ടടിച്ചു. കവി പരസ്യമായി മാപ്പു പറയണം
ഇതാണോ കവിത? ത്ഫൂ... ഇങ്ങനെയാണോ കവിതയെഴുതുന്നത്? നാലു XXX ഇല്ലാത്ത കവിത ആര്‍ക്കു വേണം?
ശ്രീ കാപ്പിലാൻ കാലത്തിനൊപ്പം നടക്കേണ്ടവരാണ് കവികൾ. ഇവയ്ക്കൊക്കെ നിങ്ങൾ എന്തിനാണ് വെറുതെ മറുപടി പറയുന്നത്..? ഒന്നുകിൽ കമന്റ് ഓപ്ഷൻ പൂട്ടിവയ്ക്കൂ. കുറെയെണ്ണം ഇറങ്ങിയിട്ടുണ്ട് കവിതയെ സംരക്ഷിക്കാൻ. ദയവുചെയ്ത് നിങ്ങൾ കമന്റ് മോഡറേഷൻ വയ്ക്കു..
കവിതയെപ്പറ്റി കവിതയിലൂടെത്തന്നെ കവി ഒരിക്കല്‍ പറഞ്ഞു കഴിഞ്ഞു. കവി കാണുന്നത് വായനക്കാര്‍ കാണുന്നുണ്ടോ? കവിഭാവനയ്ക്കപ്പുറവും കാണാന്‍ കഴിയുന്ന വായനക്കാരനാവണം യഥാര്‍ത്ഥത്തില്‍ കവിത ആസ്വദിക്കുന്നത്. കവിയോട് തന്നെ അര്‍ത്ഥവും വിശദീകരണവും ചോദിക്കുന്നതിനു പകരം കവിതയില്‍ എന്താണെന്ന് അടുത്തറിയുക പ്രിയ വര്‍മ്മകളെ
അഴിഞ്ഞാടുന്ന തന്തയില്ലാത്ത വര്‍മമാരെ നിന്നെയെല്ലാം പോലുള്ള ചെറ്റ കളാണ് ബ്ലോഗുകള്‍ മലീമാസമാക്കുന്നത് കാപ്പിലാന് സ്വന്തം പേരിലാ ഈ തോന്യസമെഴുതിയത്
നീയെല്ലാം എന്ത് പേരിലാ ഈ ചൊറിയുന്നത്,.,..തന്തയില്ലാത്ത ബ്ലോഗികളോട് എന്ത് പറയാന്‍
പിന്നെ വര്മാമാരുടെ കാലം കഴിഞ്ഞു എപ്പോള്‍ കാലിന്റെ അടിയിലാ സ്ഥാനം കാപ്പിലാനെ ഇങ്ങനെ സുഖിപ്പിക്കല്ലേ ,....അന്തസ്സുള്ളവര്‍ സ്വന്തം ഐ ഡി യില്‍ വരൂ അപ്പോള്‍ പറയാം ,...ഫൂ ചെറ്റകള്
കാപ്പിലാന് മുന്നോട്ടു മുന്നോട്ടു മുന്നോട്ടു ,...........
മോനേ അനിലേ... സ്കൂട്ടായിക്കോ
പോയിനെടാ എല്ലാം, കുറെ വര്മ്മകള് വന്നേക്കണ്...നീയെല്ലാം അഴിഞ്ഞാടിയല്ലേ ആ പാവം അനോണി മാഷിനു പോസ്റ്റു തന്നെ ഡിലീറ്റേണ്ടി വന്നത്...രസം കൊല്ലി വര്‍ഗം
ആരെന്തു പറഞ്ഞാലും കാപ്പുവിന്റെ ഈ കവിതയില്‍ കവിതയുണ്ട്. ഇടയ്ക്ക് പ്രാസമൊപ്പിക്കാന്‍ ഉപയോഗിച്ച ചില വാക്കുകളുടെ കല്ലുകടി നമുക്ക് മറക്കാം.
ക - ണ്ണന്‍ ത - വി.....
ആദ്യത്തെയും അവസാനത്തെയും അക്ഷരം ചേര്‍ത്ത് കവിത വീണ്ടും വായിക്ക്
ഇതിലൊരു പുണ്ണാക്കുമില്ല. ഇതു കവിതയേയല്ല
കവിത കാണാനാവാത്ത കണ്ണുപൊട്ടന്മാര്ക്ക് ഇത് കവിതയല്ലായിരിക്കാം. പക്ഷെ ഞാന്‍ ഇതില്‍ കവിത കാണുന്നു
അനില്‍ പോയി ,....ട്ടോ ,....പോയ് പണിനോക്കെടാ ചെറ്റകളെ അന്തസ്സുണ്ടെല് നേര്ക്കുവാ
അല്ലേല്‍ പോയ് തുലായു കവിതകളും കപ്പിലനും അട്രസോടെ എവിടുണ്ടാകും
അല്ലാതെ വിരട്ടണ്ടാ
അല്ലേ ഇതെന്താ പുകില്...പ്രതാപികളായ വര്മ്മമാര്ക്ക് ഇത്ര തരികിട പേരുകളോ..? ഒരാളുടെ രചനയെ ഇങ്ങനെ പുകഴ്തരുത്...ട്ടോ ..കാപിലാന്ജീ താങ്കള്‍ ബെറ്റില്‍ വിയയിച്ചു .ഇരുപതില്‍ കൂടുതല്‍ വര്മ്മമാര് പോസ്റ്റ് ഇടും എന്ന് എന്നോട് ബെറ്റ് വച്ച് ഇപ്പോള്‍ വിജയിച്ചല്ലോ....സന്തോഷം...ഇനി ഇവന്മാര് അങ്ങയുടെ ഭൂതഗണങ്ങള്‍ തന്നെയാണോ...ഹ..ഹ...ഇവന്മാരുടെ യജമാന ഭക്തി കണ്ടു കൊരിത്തരിയ്ക്കുന്നു..കാപ്പിലാന്ജീ താങ്കള്‍ അജയ്യന്‍ തന്നെ ഇത്രയും ശിങ്കിടികള്‍ ഉള്ള താങ്കളെ നമിയ്ക്കണം....ഹ..ഹ...ആശംസകള്‍...അല്ലേ ഇവന്മാര്ക്ക് വേലയെടുത്തു തിന്നൂടെ...
രചന തരക്കേടില്ല ആശംസകള്‍...തുടരുക സുഹൃത്തേ...
ഈ വര്മ്മകളെല്ലാം കൂടി മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഒന്നിടപെട്ടിരുന്നെങ്കില് കേരളം എന്നേ രക്ഷപെട്ടേനെ..!
വര്‍മ്മമാരെ ഒതുക്കാന്‍ കാപ്പുവിനു ഞാന്‍ ഒരു പ്രത്യേക വരം തരുന്നു എടുത്തു കാച്ചിക്കോ വര്മ്മമാര് പസ്മമാകട്ടെ
കാപ്പിലാനേ എന്തിനാണ് ഈ വര്മ്മക്കുഞ്ഞുങ്ങളോട് വഴക്കടിക്കാന്‍ പോണേ?
പണ്ടു കാലത്ത് നമ്മുടെയൊക്കെ അടുക്കളയില്‍ ഉപയോഗിച്ചിരുന്ന ചിരട്ടത്തവി (കണ്ണന് ചിരട്ട കൊണ്ടുണ്ടാക്കുന്ന തവി)ഇവരൊന്നും കണ്ടുകാണില്ലെന്നേ. അഥവാ ഇനി കണ്ടിട്ടുണ്ടെങ്കിലും അതു സമ്മതിക്കുമോ? മാനം പോവൂല്ലേ? ചിരട്ടത്തവി ഉപയോഗിച്ച വീട്ടിലാണ് ജനിച്ചതെന്നറിഞ്ഞാല്‍ എന്തപമാനമാണ്.
അതുകൊണ്ടാ ആ കണ്ണന് തവിയെ കുറിച്ച് എഴുതിയ കവിത മനസ്സിലായില്ലാന്നു പറഞ്ഞ് പുറകേ കൂടിയിരിക്കുന്നത്. അല്ലാതെ ‘ക’ണ്ണന്ത‘വി’യെ കുറിച്ച് എഴുതിയത് മനസ്സിലാകാഞ്ഞിട്ടൊന്നുമല്ല. അവരു ചുമ്മാ പറഞ്ഞോണ്ട് പൊയ്ക്കോട്ടെന്ന്. ഒന്നുമില്ലേലും ധാന്യം കൂടീല്ലേ?
വര്‍മ്മകള്‍ക്കും വര്മ്മിണിക്കും ബാക്കി ഉള്ള എല്ലാവര്ക്കും പെരുത്ത നന്ദ്രികള്‍ .
"ആരോടും പരിഭവമില്ലാതെ
പിണക്കം ഇല്ലാതെ സങ്കടങ്ങളില്ലാതെ
കേള്‍ക്കാന്‍ ചെവിയില്ലാത്ത ഭിത്തിയോട്
ആരാരും കേള്‍ക്കാതെ സങ്കടങ്ങള്‍ പറയുകയാണ്
വാക്കുകള്‍ പൊട്ടിയ വരിയുടഞ്ഞ കണ്ണന് തവി"
കാപ്പിലാന് ജി ,....
ജീവന്റെ നേരിപ്പുകളില് നിന്നും
കവിത ശേഖരിച്ചിരുന്ന
ആ പഴയ തലമുറയുടെ
ജീവിതം നിറഞ്ഞുന്നിന്നിരുന്ന
കവിതകളില്‍ നിന്നും വ്യത്യസ്തമായി ,...
മനുഷ്യന്റെ നിത്യജീവിതത്തില്‍
അവനു സഹായിയായി വര്‍ത്തിക്കുന്ന
ജീവനില്ലാത്ത
ഉപകരണങ്ങളെ കുറിച്ച് പോലും
കവിതകൊണ്ട് കഥപറയുന്ന
ഈ കവിയോടു
ആരാധന തോന്നുന്നു ,..
"വല്ലഭനു പുല്ലും ആയുധം"
എന്ന് പറയുന്നത് പോലെ കാപ്പിലാന് ജിക്ക്
എല്ലാം കവിതയാക്കാനുള്ള
ജാലവിദ്യ അറിയാം
എനികിഷ്ടമായി
ഈ കവിതയും
ഈ അമേരിക്കക്കാരന് കള്ള സന്യാസിയെയും
ആശംസകള്‍ കാപ്പിലാന് ജി ,....
കാപ്പിലാന് മാഷേ...
ഇത് കണ്ടിരുന്നോ? :)
ഹ ഹ ഹ
കാപ്പിലാന്റെ കവിതയും
അപഹരിക്കപ്പെട്ടിരിക്കുന്നു.
ശരൺ ആളു പുലി തന്നെ..
സുനില്‍ പണിക്കര്‍ , കൊട്ടോട്ടി ,സുധീഷ് ,ആചാര്യന് , അനില്‍ കുരിയാത്തി ,ശ്രദ്ദേയന്,പാവപ്പെട്ടവന് , ശ്രീ എന്നീ കൂട്ടുകാര്‍ക്കും മറ്റ് ബഹുമാന്യരായ വര്മ്മകള് , വര്മ്മിണികള് , ശര്മ്മകള്‍, അനോണികള്‍ എന്നിവര്‍ക്കും എന്റെ അകൈതവമായ നന്ദി , സ്നേഹം , കടപ്പാട് എന്നിവ ഈ സമയം അറിയിക്കുകയാണ് .
ഗവിത വായിച്ചവര്‍ക്കും അഭിപ്രായം അറിയിച്ചവര്‍ക്കും അടിച്ച് മാറ്റിയ ശാരണ്‍ എന്ന കുട്ടിക്കും നന്ദി . അങ്ങനെ ഈ ഗവിത ഇവിടെ പൂര്‍ണ്ണമാകുന്നു .
ശ്രീയും പണിക്കരും പറഞ്ഞത് പോലെ ഈ ഗവിത ശാരണ്‍ അടിച്ച് മാറ്റുകയായിരുന്നില്ല മറിച്ച് ഗവിത ഇഷ്ടപ്പെട്ടതുകൊണ്ട് ഞാന്‍ ആ കുട്ടിക്ക് ഗവിത സംഭാവന നല്‍കുകയായിരുന്നു .ഇനിയും ഇതുപോലുള്ള അനേകം ഗവിതകള്‍ സംഭാവനകള്‍ ലഭിക്കുവാന്‍ കുട്ടിക്ക് ഭാഗ്യമുണ്ടാകട്ടെ എന്നാശംസിച്ചു കൊണ്ട് നിര്‍ത്തുന്നു .
സ്നേഹത്തോടെ
ഗ്യാപ്പിലാന്
ഇതെല്ലം ഒരു മനുഷ്യന് തന്നെയാണോ?
മോഷണപരംബരകള്
ഹിറ്റ് കൂടാന്‍ സഹായകമാകട്ടെ...
http://pusharadi.blogspot.com/2009/12/blog-post.html
ഞാന്‍ എഴുതിയ ഒരു കവിത ഇതാ വായിക്കുക ...
കാപ്പൂ, തവി പുരാണം ജോറായി...:):)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ