വ്യാഴാഴ്‌ച

കുളമില്ലാതായി പോയൊരു കുളം!



ഇന്നലെ രാത്രി  ആമിനയെ സ്വപ്നം കണ്ടു !
ജൂണ്‍ ഒന്നാം തീയതി സ്കൂൾ തുറന്നപ്പോൾ ,
കുളമാങ്ങയും മഷിത്തണ്ടും ക്ലാസ്സിൽ
കൊണ്ടുവന്ന ആമിനയെ !
റ്റി. വിയിൽ വരണ്ടുണങ്ങിയ കേരളം
കണ്ടത് കൊണ്ടാകണം അവളെ കണ്ടത് !

അതേ ക്ലാസിൽ , അതെ ബെഞ്ചിൽ ഇരുന്ന്
പഠിച്ചപ്പോഴാണ് മലയാളം വാദ്യാർ
കേരളം പിരിച്ചെഴുതുക എന്ന ചോദ്യത്തിന്
എന്റെ തുടയിലും കയ്യിലും അടിച്ചതും !
കേരളം പിരിക്കാൻ പറ്റില്ലെന്ന് ഞാൻ !
അതെന്താടാ പിരിച്ചാൽ എന്ന് സാർ !!?
കേരം + കുളം എന്നതാത്രേ കേരളമായത്‌ !!

എട്ടാം ക്ലാസ്സിൽ വെച്ച് തന്നെ ആമിനയെ
കെട്ടിച്ചയച്ചു !!
പെണ്ണുങ്ങൾ അത്രയും പഠിച്ചാൽ മതിയെന്ന്
പൊട്ടനായ അവളുടെ ബാപ്പ !
അവളിപ്പോൾ കെട്ട്യോനും കുട്ട്യോളുകളുമായി
വെള്ളമില്ലാതെ വരണ്ടിരിപ്പുണ്ടാകും !

കേരളത്തിൽ  കുളമില്ല !
കുന്നം കുളവും കായം കുളവും
കുളമില്ലാതായിട്ട്  എത്രയോ വർഷങ്ങൾ !!
പാടങ്ങളുമില്ല  പുഴകളുമില്ല
എല്ലാം വരണ്ട്  വിണ്ടിരിക്കുന്നു !
കുളത്തുപ്പുഴയുമില്ല !തൊടുപുഴയും !
എല്ലാം പേരിൽ മാത്രമൊതുങ്ങുന്നു .
വരണ്ടു പോയ നിലത്ത്
വിരണ്ടിരിക്കുന്ന ചില കോലങ്ങൾ . !!


കേരവും ഇല്ല !
കേരളവും ഇല്ല !
നല്ല പെണ്ണുങ്ങളും !!
നാടിനെ കുറിച്ചോർക്കുമ്പോൾ
കുളിരാർന്ന ഓർമ്മകളും ഇനി വരികയില്ല .





 

4 അഭിപ്രായങ്ങൾ:

Thooval.. പറഞ്ഞു...

ഇന്നലെ രാത്രി ആമിനയെ സ്വപ്നം കണ്ടു !

ajith പറഞ്ഞു...

കേരളം കേരളമല്ല

AnuRaj.Ks പറഞ്ഞു...

നല്ല പെണ്ണുങ്ങളില്ലന്നു മാത്രം പറയരുത്...

സൗഗന്ധികം പറഞ്ഞു...

എല്ലാം പേരിൽ മാത്രമൊതുങ്ങുന്നു .

ശുഭാശംസകൾ...