വെള്ളിയാഴ്‌ച

മരം മാരണം മരണം

തെക്കേ പറമ്പില്‍ നിന്ന മരം
ആരോട് ചോദിച്ചിട്ട
വടക്കോട്ട്‌ ചാഞ്ഞതെന്ന് എന്നോട് ചോദിക്കണ്ട
മരത്തോട് തന്നെ ചോദിക്ക്
മരമൊരു വരം ശരണം നീ തരണം
ചിലനേരങ്ങളില്‍ മരം മാരണം
ഇല പൊഴിഞ്ഞ ഇല കൊഴിച്ച
മരം പൊഴിച്ച ചവറുകള്‍ ചപ്പുകള്‍
ഒരു തീക്കൊള്ളിയില്‍
ഒതുക്കാന്‍ കഴിയുമെങ്കില്‍
നിങ്ങള്‍ എനിക്കൊരു തീക്കൊള്ളി തരണം

മരം ശരണം
മാരണം
മരണം നീ തരണം

3 അഭിപ്രായങ്ങൾ:

കാപ്പിലാന്‍ പറഞ്ഞു...

വീണ്ടും മരം

K C G പറഞ്ഞു...

മരം ഇലപൊഴിച്ചിട്ട് പരിസരം വൃത്തികേടാക്കുമ്പോള്‍ മാരണം.
മരം തലയില്‍ കൂടി ഒടിഞ്ഞു വീണാല്‍ മരണം.
ഹാ എന്താ ഒരു പ്രാസം!

ഏ.ആര്‍. നജീം പറഞ്ഞു...

മരമൊരു വരം...!