വെള്ളിയാഴ്‌ച

നാല് മണി പൂ പോലെ

നാല് മണി പൂ പോലെ ,
നാണം കുണുങ്ങും നാട്ടു പെണ്ണേ .
നിന്‍ നിറ മാറില്‍ പൂത്തു നില്‍ക്കും
നീര്‍മാതളങ്ങള്‍ ആര്‍ക്ക് വേണ്ടി ?

പെട പെട പെടക്കണ കടക്കണ്ണാല്‍ നീ
ചൂണ്ടി വലിക്കല്ലേ മരക്കാത്തി .
നിന്‍ പ്രേമ ഭിക്ഷക്കായി വന്നൊരു ഭിക്ഷു
കടക്കന്നെറിഞ്ഞു നീ വലയ്ക്കല്ലേ .
എന്നെ വലയ്ക്കല്ലേ . ( നാല് മണി )

മതി മതി പനിമതി .
നിന്‍ നാട്യ ലീലകള്‍ മതി മതി .
ആലില പോലുള്ള നിന്‍ അണി വയറ്റില്‍
ആദ്യ , പ്രണയാക്ഷരങ്ങള്‍ കുറിച്ചിടട്ടെ ? (നാല് മണി )

അമ്പത് കായ്ക്ക് കടലക്ക വാങ്ങി
അകലത്തെങ്ങാനും പോയിരിക്കാം
ആരും കാണാതെ നിന്‍ പൂങ്കവിളില്‍ നുള്ളാം
എന്‍റെ ഈ വിരിമാറില്‍ മെത്തയൊരുക്കാം
പൂ മെത്തയൊരുക്കാം ( നാല് മണി )

8 അഭിപ്രായങ്ങൾ:

കാപ്പിലാന്‍ പറഞ്ഞു...

Happy valentine

Sapna Anu B.George പറഞ്ഞു...

ഈ വാലന്റൈൻ ദിനം,ഈ കവിതയിൽ കുരുങ്ങി ആരെങ്കിലും കോർത്തു വലിക്കട്ടെ കാപ്പിലാനെ

ഏ.ആര്‍. നജീം പറഞ്ഞു...

കാലം മാറി കാപ്പൂ..

ഇന്ന് ഇങ്ങനെയൊക്കെ പറഞ്ഞോണ്ട് ചെന്നാലേ..... തടി കേടാവും.... :)

മേല്‍പ്പത്തൂരാന്‍ പറഞ്ഞു...

നാണം കുണുങ്ങിയാം നാലുമണിപ്പൂവേ..
നിൻ നിറമാറിലെ നീർമാതളങ്ങൾകണ്ടു
മോഹിച്ച്‌ എട്ടണക്ക്‌ കടലയും വാങ്ങി
കടപ്പുറത്തു കാറ്റുകൊണ്ടിരുന്നപ്പോൾ
പട പട പെടക്കുന്ന കൺകളാൽ..
ചുണ്ടി വലിച്ചെന്നേ നിൻ ചാരത്തണച്ചപ്പോൾ
നിൻ നാട്യ ലീലയിൽ മയങ്ങി
ആലില പോലുള്ള നിൻ അണിവയറ്റിൽ
കുറിച്ചിട്ട കവിതകൾ പിന്നിടെനിക്കു
പാരയാകുമെന്ന് ഞാൻ ഒരിക്കലും അറിഞ്ഞീല്ല.
(ഒരു കാമുകന്റെ ആത്മഗതം)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

എന്നാലും എന്റെ കാപ്പൂ.......

SUNIL V S സുനിൽ വി എസ്‌ പറഞ്ഞു...

നിങ്ങൾ കവിതയെ ബലാത്സംഗം ചെയ്തേ അടങ്ങൂ അല്ലേ...?
ടി.ജി.കാപ്പിലാൻ.. അതോ.. ബാലൻ കെ. കാപ്പിലാനോ..?

ചാണക്യന്‍ പറഞ്ഞു...

"എന്‍റെ ഈ വിരിമാറില്‍ മെത്തയൊരുക്കാം
പൂ മെത്തയൊരുക്കാം"-

മെത്തയൊരുക്കുന്നതൊക്കെ കൊള്ളാം....അവിടെക്കേറി പൊങ്കാലയിടാതെ നോക്കണേ കാപ്പൂ....:):):)

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

അമ്പത് കായ്ക്ക് കടലക്ക വാങ്ങി
അകലത്തെങ്ങാനും പോയിരിക്കാം
ആരും കാണാതെ നിന്‍ പൂങ്കവിളില്‍ നുള്ളാം
എന്‍റെ ഈ വിരിമാറില്‍ മെത്തയൊരുക്കാം
പൂ മെത്തയൊരുക്കാം ( നാല് മണി )


വയലാര്‍ എഴുതാന്‍ മറന്ന വരികളാണല്ലോ കാപ്പിലാനേ