വെള്ളിയാഴ്‌ച

മിനോ


മിനോകളെ ഞാന്‍ സ്നേഹിക്കുന്നത്
കൊല്ലാനുമല്ല വളര്‍ത്താനുമല്ല എന്ന് നിനക്കറിയാം
ചത്ത മിനോകളെ വലിയ മീനുകള്‍
കൊത്താറില്ല എന്നും നിനക്കറിയാം

നീ ചാവാതിരിക്കുവാന്‍ വേണ്ടിയാണ്
വെള്ളത്തില്‍ കെട്ടിയിറക്കിയതും ,
നീ കിടക്കുന്ന
വെള്ളത്തില്‍ ജീവവായു കടത്തിയതും .
എന്നിട്ടും നിന്‍റെ
ഇടക്കിടെയുള്ള പരിഭവങ്ങള്‍ ,ഇളക്കങ്ങള്‍
എന്നില്‍ വല്ലാതെ വേദനയുണ്ടാക്കുന്നു
ചിലപ്പോള്‍ ചത്തത് പോലെ
വെള്ളത്തിലെ നിന്‍റെ കിടപ്പും സങ്കടം തന്നെ

ചൂണ്ടയില്‍ കൊരുക്കുമ്പോള്‍
നിന്‍റെ കണ്ണിലെ ഭീതിയും പിടപ്പും
എന്നില്‍ എന്ത് സന്തോഷമാണ് പകരുന്നത് ?
ഇത്ര നേരം നിന്നെ ജീവനോടെ കാത്തല്ലോ
എന്നതിന്റെ സന്തോഷം , ആനന്ദം !.
എന്നെ സാഡിസ്റ്റ് എന്ന് വിളിച്ചോളൂ !!

ആഴമുള്ള തടാകത്തിലേക്ക് നിന്നെ വലിച്ചെറിയുകയാണ്‌
വെള്ളത്തില്‍ നീ പിടയുമ്പോള്‍
നിന്നെ തേടി വലിയ മീന്‍ കൂട്ടങ്ങള്‍ വരും
എനിക്ക് ചിരിക്കുവാന്‍ ആഹ്ലാദിക്കുവാന്‍ വേണ്ടി
എന്‍റെ ചൂണ്ടയില്‍ ഒരു വലിയ മീനുമായി
നീ തിരികെ എത്തണം
അതുവരെ ഞാനീ കരയിലിരിക്കട്ടെ .

4 അഭിപ്രായങ്ങൾ:

Kalavallabhan പറഞ്ഞു...

"എനിക്ക് ചിരിക്കുവാന്‍ ആഹ്ലാദിക്കുവാന്‍ വേണ്ടി
എന്‍റെ ചൂണ്ടയില്‍ ഒരു വലിയ മീനുമായി
നീ തിരികെ എത്തണം"
ഇപ്പോൾ മനസ്സിലായി, ഇതാണു മനസ്സിലിരുപ്പ്
കൊള്ളാം.

പ്രയാണ്‍ പറഞ്ഞു...

good........

Mohamed Salahudheen പറഞ്ഞു...

ചുണ്ടയിട്ടകാലമോര്മയില്

ഗീത പറഞ്ഞു...

സാഡിസ്റ്റേ......