വെള്ളിയാഴ്‌ച

അവള്‍ വീണ്ടും വരുന്നു തല്ല് കൊള്ളാന്‍

സിന്ധു,
നീയെന്തിനെന്റെ മൗന യാമങ്ങളില്‍ വീണ്ടും
വെറുതെ മണ്‍ചെരാതുകള്‍ കൊളുത്തിവെയ്ക്കുന്നു ‍
കല്ലല്ല ഞാന്‍ കൊത്തിമിനുക്കുവാന്‍
കാതലല്ല ഉരുട്ടിയെടുക്കുവാന്‍
വെറും പാഴ്ത്തടി ‍ ‍
മറക്കുവാന്‍ ശ്രമിക്കുമ്പോഴും എന്തിന് നീയെന്‍
ചിത്തത്തില്‍ ചില്ല് പാളിയില്‍ വെറുതെ എത്തി നോക്കുന്നു
നിന്നെക്കുറിച്ച് ഞാന്‍ പാടിയോരാ കവിതകളെല്ലാം ‍
ഇന്നെന്‍ മനതാരില്‍
കദനത്തിന്‍ തീക്കനലുകള്‍ ‍ കോരി നിറയ്ക്കുന്നു
ഏതോ ഗുഹാ മുഖത്തെന്ന പോലെ നിന്‍റെ നാമം ‍
എന്നില്‍ പ്രതിധ്വനിക്കുന്നു
ധ്വനിപ്പിച്ചില്ല എന്ന് പറയല്ലേ നീ
പിന്‍വിളി വിളിക്കല്ലേ എന്ന് ഞാന്‍ ചൊല്ലി
തിരിഞ്ഞു നടന്നതും നടന്ന് മറഞ്ഞതും മറന്നിടല്ലേ
പിന്നെയും ഒരുനാള്‍
മഴവന്ന സന്ധ്യയില്‍
മഴയത്ത് നീയെന്‍ വീടിന്‍ ഇറയത്ത്‌
ഒരുനനഞ്ഞ പഴംതുണി പോല്‍ വന്നു നിന്നതും
നിന്റെ തണുത്ത് വിറച്ച നനുത്ത മേനിയിന്‍
സന്ധിയില്‍ ഉഷ്ണം പകര്‍ന്നതും
ഇന്നുപോല്‍ ഓര്‍ക്കുന്നു സിന്ധു :(
സുഖ ശീതള സാന്ദ്രമാം നിന്‍ ഓര്‍മ്മകള്‍ ,
മണം എങ്ങനെ ഞാനിനി മറക്കും
നമ്മള്‍ ഒന്നായി മാറിയ ആ രാത്രിതന്‍ ഓര്‍മ്മകള്‍
ഇന്നും തേടിയെത്തുന്നു ഭയപ്പെടുത്തുന്നു
കാലങ്ങള്‍ എത്ര മറഞ്ഞിട്ടും
കലണ്ടറിന്‍ താളുകള്‍ നര പിടിച്ച് പോയിട്ടും
മുടിയാത്ത നിന്‍റെ  മുടിഞ്ഞ ഓര്‍മ്മകള്‍
ഈ രാത്രിയിലെ മൂന്നാം മണി നേരത്തും
എത്ര വെള്ളം കുടിച്ച്‌ ഞാന്‍ മറക്കണം
ചിത്തത്തില്‍ ഒരു ചിതയൊരുക്കി
ചന്തത്തില്‍ നല്ലൊരു കുഴിയെടുത്ത്
മറവ് ചെയ്യട്ടെ നിന്‍റെ ഓര്‍മ്മകള്‍
മഴയായ്‌ കാറ്റായ്‌ നീ ഇനി ഒരിക്കലും
ഈ പാഴ്മരത്തിനെ തേടി വരല്ലേ
കാലു മടക്കി അടിക്കും ഞാന്‍ :)

5 അഭിപ്രായങ്ങൾ:

Sureshkumar Punjhayil പറഞ്ഞു...

ചിത്തത്തില്‍ ഒരു ചിതയൊരുക്കി
ചന്തത്തില്‍ നല്ലൊരു കുഴിയെടുത്ത്
മറവ് ചെയ്യട്ടെ നിന്‍റെ ഓര്‍മ്മകള്‍
Ithu Thallukollanalla, Poomaala vangan thanne...!

Manoharam, Ashamsakal...!!!

അനില്‍ കുരിയാത്തി പറഞ്ഞു...

കാപ്പിലാന്‍ ജി
പിന്നെയും ചിരിയും ചിന്തയുമായി അങ്ങയുടെ കാവ്യം
മനോഹരമായ മറ്റൊരു രചന
ഒരു സ്വകാര്യം പറയട്ടെ ....
തോഴിക്കേണ്ട പാവമല്ലേ ഹി ഹി ഹി
നമുക്ക് പറഞ്ഞു മനസിലാക്കമെന്നെ
ആശംസകള്‍

ഗീത പറഞ്ഞു...

തല്ലു തരാനും ഒരാള്‍ വരുന്നുണ്ട്.

ചാണക്യന്‍ പറഞ്ഞു...

“മുടിയാത്ത നിന്‍റെ മുടിഞ്ഞ ഓര്‍മ്മകള്‍“

അഭിജിത്ത് മടിക്കുന്ന് പറഞ്ഞു...

പെട്ടെന്ന് മൂഡ് മാറ്റുന്ന ഈ ട്രിക്ക് എനിക്കും പഠിപ്പിച്ചു തരുമോ?
;)