ചൊവ്വാഴ്ച

ഉറവ വറ്റാത്തത്

ഏത് ഗുരുകുലത്തില്‍ പഠിച്ചിട്ടാകണം
കാട്ടരുവികള്‍ കള കള സംഗീതം പൊഴിക്കുന്നതും
മുളങ്കാടുകള്‍ ചിലും ചിലും നാദം മൂളുന്നതും
മാനത്തെ മഴവില്ലില്‍ വര്‍ണ്ണം ചാലിച്ചതും
മനസ്സില്‍ സംഗീതം പൊഴിക്കുന്നതും ആരാകും
മണല്‍ക്കാട്ടിലെ രൌദ്ര വീണകള്‍ ആരാകും മീട്ടുക
മൂടല്‍ മഞ്ഞിന്റെ സൌന്ദര്യം
ഏത് കോസ്മെറ്റിക് ക്രീമിന്റെ പരസ്യമാകും
വൃത്തവും താളവും ലയങ്ങളും പദവിന്യാസങ്ങളും
ഇവയെ പഠിപ്പിച്ചതാരാകും
മലകള്‍ പുഴകള്‍ അരുവികള്‍ മഹാസമുദ്രങ്ങള്‍ മണല്‍ക്കാടുകള്‍
ഹ .. പ്രകൃതി നീ എത്ര സുന്ദരി
ഉറവ വറ്റാത്ത ഈ സൗന്ദര്യം
എന്നിലേക്കും അല്പം പകരൂ
മതിവരുവോളം ഞാനൊന്നു പാടി തിമിര്‍ക്കട്ടെ

11 അഭിപ്രായങ്ങൾ:

കാപ്പിലാന്‍ പറഞ്ഞു...

അത് കഴിഞ്ഞ് വേണം പണിക്കര്‍ക്കൊരു പണി കൊടുക്കാന്‍ .പിന്നല്ല ഞാനാരാ മ്വോന്‍

sunil panikker പറഞ്ഞു...

നിങ്ങളെ കിലോക്കണക്കിന്‌ സ്നേഹിച്ചതിനാണോ എനിക്കിട്ട്‌ അടുത്ത പണി..?

sunil panikker പറഞ്ഞു...

പണിക്കരെ തോൽപ്പിക്കാൻ ആവില്ല മക്കളെ..

sunil panikker പറഞ്ഞു...

ബ്ലോഗിൽ ഇടതുകാൽ വച്ചുകേറിയ അന്നെന്നെ ഒരനോണി തെറി വിളിച്ചു തോൽപ്പിച്ചു, മലയാളത്തെ സ്നേഹിച്ചതതുകൊണ്ട്‌ സഹ ബ്ലോഗർമാരെന്നെ ക്ലാസിക്‌ കവിയെന്നു വിളിച്ച്‌ തോൽപ്പിച്ചു.. തോൽവികളേറ്റുവാങ്ങാൻ പണിക്കരുടെ ജീവിതം ഇനിയും ബാക്കി..

ജെ പി വെട്ടിയാട്ടില്‍ പറഞ്ഞു...

"ഹ .. പ്രകൃതി നീ എത്ര സുന്ദരി
ഉറവ വറ്റാത്ത ഈ സൗന്ദര്യം
എന്നിലേക്കും അല്പം പകരൂ
മതിവരുവോളം ഞാനൊന്നു പാടി തിമിര്‍ക്കട്ടെ "

വിഷ് യു ഓള്‍ ദ് ബെസ്റ്റ്

ഗീത പറഞ്ഞു...

ആ തോന്ന്യാശ്രമം ഗുരുകുലത്തില്‍ തന്നെ പഠിച്ചത്.

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ഹാ!!!

ManzoorAluvila പറഞ്ഞു...

ഉറവ വറ്റാത്ത ഈ സൗന്ദര്യം
എന്നിലേക്കും അല്പം പകരൂ
മതിവരുവോളം ഞാനൊന്നു പാടി തിമിര്‍ക്കട്ടെ
നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ..

siva // ശിവ പറഞ്ഞു...

ഇത് കൊള്ളാം

ഷൈജു കോട്ടാത്തല പറഞ്ഞു...

മറ്റൊരു
ഹാ !!

ഭൂതത്താന്‍ പറഞ്ഞു...

:))