തിങ്കളാഴ്‌ച

ശാന്തം

രണ്ട് കൊടുംങ്കാറ്റുകള്ക്കിടയിലെ ശാന്തതയാണ്
എന്നെ ഇപ്പോള്‍ ഭരിക്കുന്നത്‌
അല്പം മുന്‍പേ കടന്ന് പോയതോ
ഇനി വരുവാനുള്ളതിനെയോ എനിക്ക് ഭയമില്ല
എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരു തമാശയാകാം
ഈ ശാന്തതയെ ‍ ഇത്ര വാചാലമായി
വര്‍ണ്ണിക്കുവാന്‍ കാരണം ‍എന്താവും എന്നാകും
നിങ്ങള്‍ അല്ലെങ്കില്‍ ചിന്തിക്കുന്നുണ്ടാകുക

ഈ ശാന്തത എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു
ഇരു മരങ്ങള്‍ക്കിടയിലെ മൗന വാല്മീകത്തിന്‍
വാതില്‍ തുറക്കുവാന്‍ എനിക്ക് ഭയമാണോ
അതാകുമോ എന്നെ ഇങ്ങനെ ഭീതിയില്‍ ആഴ്ത്തുന്നത്
അതോ ശിഷ്ടകാലം രാമ രാമ ജപിക്കുവാന്‍
മേലാളന്മാര്‍ കല്പിച്ചു തന്ന തിരുവെഴുത്തുകള്‍ മൂലമോ
ഈ വന്യമായ ശാന്തത എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു

തിരമാലകള്‍ക്കും അപ്പുറം കടലിന്റെ ശാന്തിയില്‍
ലയിക്കുവാന്‍ ‍ നിങ്ങള്‍ക്ക് സമയമായെന്നോ
അശാന്തിയുടെ ഈ രോദനങ്ങള്‍ക്കിടയില്‍ നിന്നും
ശാന്തി തീരങ്ങള്‍ തേടി യാത്രയാകുന്നവരെ ,നില്‍ക്ക്
ഈ അശാന്തിക്ക് പരിഹാരമായി നിങ്ങള്‍ ഒന്നും കാണുന്നില്ലേ
അതോ നിങ്ങള്‍ക്കും ഈ ശാന്തത ഭയമെന്നോ
അകലങ്ങളില്‍ ഒരു മുരള്‍ച്ച കേള്‍ക്കുന്നതായി തോന്നുന്നില്ലേ
വരുവാനുള്ള വലിയ കാറ്റുകളുടെ ഹുങ്കാരം
അതാവും ഈ ശാന്തതയെ ഞാന്‍ ഭയക്കുന്നത് .

6 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

'ശാന്തത വന്നതു കണ്ട് അവര്‍ അത്യന്തം സന്തോഷിച്ചു'

Thus Testing പറഞ്ഞു...

ശാന്തത ശരിക്കും ഭയക്കേണ്ടത് തന്നെ. അതിന്റെ അതിന്റെ അപ്പുറത്തെ അശാന്തിയാണ് പിന്നെ കാത്ത് നില്‍ക്കുന്നത്. നല്ല ചിന്ത തന്നെ.

ചാണക്യന്‍ പറഞ്ഞു...

ശാന്തം ഗംഭീരം:):):)കാപ്പൂ‍

ഗോപി വെട്ടിക്കാട്ട് പറഞ്ഞു...

കൊടുംകാറ്റിനു മുന്‍പുള്ള ശാന്തത ......
നന്നായിരിക്കുന്നു സുഹൃത്തെ ...

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

ഇടിയും മിന്നലുമുള്ള ഒരു കറുത്ത സന്ധ്യയില്‍ ഉലാത്തുകയാണോ കാപ്പിലാനേ

ഭൂതത്താന്‍ പറഞ്ഞു...

"അകലങ്ങളില്‍ ഒരു മുരള്‍ച്ച കേള്‍ക്കുന്നതായി തോന്നുന്നില്ലേ
വരുവാനുള്ള വലിയ കാറ്റുകളുടെ ഹുങ്കാരം
അതാവും ഈ ശാന്തതയെ ഞാന്‍ ഭയക്കുന്നത് "

ശാന്തത ആലോരസപെടുതിക്കൊണ്ടേ ഇരിക്കുന്നു ...ശാന്തമായ്‌ ...