ബുധനാഴ്‌ച

മത്സ്യം ഭ്രാന്ത്‌ കയറ്

മത്സ്യം ഭ്രാന്ത്‌ കയറ് തുടങ്ങിയ
പ്രാധാന്യം ഇല്ലാത്ത ബിംബങ്ങളില്‍ കൂടിയാണ് കവിത
നിലത്തേക്ക് ഇറങ്ങുന്നത്
നിലം പറ്റെയല്ല കയര്‍ കിടക്കുന്നത്
മുകളില്‍ നിന്നു താഴേക്കോ താഴെ നിന്ന് മുകളിലേക്കോ എന്നതുമല്ല
നീളത്തിലോ ചതുരത്തിലോ വൃത്തത്തിലോ എന്നതും വ്യക്തമല്ല
കയറിന്‌ നല്ല മുറുക്കം ഉണ്ടായിരുന്നു
 ആ മുറുക്കം ഞെരുക്കം ഇപ്പോഴുമുണ്ട്
കയറിന്റെ ഒരു തുമ്പ്‌ മരത്തില്‍ ബന്ധിച്ചിരിക്കുന്നത്‌ വ്യക്തമായി കാണാം
കയറും  മരവും തമ്മിലുരയുന്ന ശബ്ദവും കേള്‍ക്കാം
മറു തുമ്പില്‍ കാളയോ കഴുതയോ ഭ്രാന്ത്‌ മൂത്ത മനുഷ്യനോ
അറുക്കാന്‍ പോകുന്ന ആടോ  എന്നത് തീരെ വ്യക്തമല്ല
ഇരുട്ടിന്റെ അസഹ്യത വല്ലാതെ എന്നെ മുറിപ്പെടുത്തുന്നു
കയറ് മുറുക്കെയാണ് കെട്ടിയിരിക്കുന്നത്
നിലത്ത്‌ ചോരപ്പാടുകള്‍ മുറിവുകള്‍ ഇവയില്ല
മറിച്ച് നിറയെ കറുകപ്പുല്ലുകള്‍ നിറഞ്ഞ പാടം
അങ്ങിങ്ങായി ആര്‍ക്കും വേണ്ടാത്ത ചില സര്‍വ്വേക്കല്ലുകള്‍
നിലം നീക്കി വെച്ചതും മാറ്റി മറിച്ചതിന്റെയും തിരുശേഷിപ്പുകള്‍
അരികിലായി ഒരു തടാകം അതില്‍ നിറയെ മീനുകള്‍
ഈ തടാകത്തിന് ഒരു ദ്വാരമുണ്ടെങ്കില് അതില്‍ കൂടി
ഞങ്ങള്‍ നീന്തിപ്പോയേനെ എന്നും
സമുദ്രത്തിലെ തിമിന്ഗലം സ്രാവ്‌ എന്നിവ ചങ്ങാതികള്‍ എന്നും
സ്വയം കെട്ടിയ സങ്കല്പ ലോകത്തില്‍ ജീവിക്കുന്ന   വെള്ള മത്സ്യങ്ങള്‍
പെണ്ണും  ആണും  ഇടകലര്‍ന്ന ഒരു വലിയ വെളുത്ത മത്സ്യക്കൂട്ടമാണ് തടാകം നിറയെ
കറുത്ത  മത്സ്യങ്ങളെ  അവര്‍ തടാകത്തിന്റെ അക്കരെ പടിയടച്ചു  കടത്തിയിരുന്നു‍
 ചിറകുകള്‍ നഷ്ടപ്പെട്ട സ്വര്‍ഗ കന്യകകള്‍ ഞങ്ങള്‍ എന്നവരില്‍ ചിലരും ‍
ഈ കണ്ട നിലം കയറ് മൃഗങ്ങള്‍ മനുഷ്യര്‍ ‍എന്നിവയുടെ ഉടമസ്ഥര്‍ ഞങ്ങളെന്നും
സ്വയം സങ്കല്പിച്ചു കൂട്ടി ശിഷ്ട ജലജീവിതം ജീവിച്ചു തീര്‍ക്കുന്നവര്‍ പലരും
പ്രാധാന്യമില്ലാത്ത ബിംബങ്ങള്‍ കഥയില്‍ നിന്നും കവിതയിലേക്ക് ഇറങ്ങി വന്നു
പ്രാധാന്യം ഇല്ലാതെ തന്നെ കവിതയില്‍ ജീവിച്ചു തീര്‍ക്കുകയാണ്
ഈ കവിത ഇവിടെ അവസാനിക്കുന്നില്ല  മറിച്ച്
എല്ലാത്തിന്റെയും  തുടക്കം എന്നപോലെ
കയറുകള്‍   മരത്തില്‍ ബന്ധിച്ചിരിക്കുകയാണ്‌

7 അഭിപ്രായങ്ങൾ:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

കവികളും,കയറും പണ്ടേ ബന്ധമുണ്ടല്ലോ?ഈ കൊള്ളികളും നന്നായിരിക്കുന്നു

Sureshkumar Punjhayil പറഞ്ഞു...

ഈ കവിത ഇവിടെ അവസാനിക്കുന്നില്ല... EnnumAvasanikkathirikkatte.

Manoharam, Ashamsakal...!!!

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

ഈ തടാകത്തിന് ഒരു ദ്വാരമുണ്ടെങ്കില് അതില്‍ കൂടി
ഞങ്ങള്‍ നീന്തിപ്പോയേനെ .........

wah wah

SUNIL V S സുനിൽ വി എസ്‌ പറഞ്ഞു...

ഒന്നും പിടി കിട്ടിയില്ല, എന്നാൽ എന്തോ
ഒന്ന്‌ പിടി കിട്ടിയോ...?
ആ ആർക്കറിയാം...!
ഒരു ദ്വാരമുണ്ടായിരുന്നെങ്കിൽ
ഞാനും അതിൽക്കൂടി നീന്തി പോയേനേ..

ഗോപി വെട്ടിക്കാട്ട് പറഞ്ഞു...

കഥകവിതഗവിത,.... പലവക
നന്നായിട്ടുണ്ട് ..

ഗോപി വെട്ടിക്കാട്ട് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ചാണക്യന്‍ പറഞ്ഞു...

:)