ചൊവ്വാഴ്ച

മര പീഢനം

മരമല്ലേ വേരല്ലേ
പേരില്ലാത്തൊരു മരമല്ലേ
ഊരല്ലേ ഉലയല്ലേ
ഉലയ്ക്കല്ലേ ചില്ലകളെ

കാറ്റുകളേ കാക്കാത്തികളേ
കൊമ്പുകളെ വളയ്ക്കല്ലേ
വലയ്ക്കല്ലേ വളയാത്ത ചില്ലകളെ

വന്നതല്ലേ ഇതുവഴി
വന്നതുപോലെ പോയ്ക്കൂടെ
വെറുതെ ഇനിയുമീ വഴി വരും
വേണേല്‍ വരാതെയും പോകും

അല്ലെങ്കില്‍ ചിലപ്പോള്‍ വടക്കന്‍ കാറ്റും
തെക്കന്‍ കാറ്റും കാറ്റായ കാറ്റെല്ലാം
ഇതുവഴി വരും
കാടായ കാടെല്ലാം ഇളക്കി മറിക്കും

ഇന്നലെ വന്നൊരു തെക്കന്‍ കാറ്റ്
തടിയില്‍ പിടിച്ച് പിടിച്ച് താഴോട്ട് താഴോട്ട്
വൃത്തികെട്ട കാറ്റ് ‍
മരത്തിന്റെ പരുത്ത ശല്‍ക്കങ്ങള്‍ താഴേക്ക് ഊരുന്നു
നഗ്നമാക്കുന്നു , മരം പീഡനമേല്‍ക്കുന്നു
നാണമില്ലേ കാറ്റേ
നിനക്കുമില്ലേ അമ്മയും പെങ്ങമാരും
വനത്തിന്റെ രോദനം കേള്‍ക്കാത്ത കാറ്റുകളെ ‍
വീണ്ടും വീണ്ടും ഇങ്ങനെ വലിക്കല്ലേ
മരങ്ങളെ വലയ്ക്കല്ലേ

വടക്കന്‍ കാറ്റ് വന്നു ചില്ലകളുലച്ചു
കൊമ്പുകള്‍ കുലുക്കി
കാളക്കൂറ്റന്‍ കാറ്റുകള്‍
ദിക്കായ ദിക്കെല്ലാം പിടിച്ചുലച്ചു

പോയിനെടാ പട്ടികളെ

ഉലയ്ക്കല്ലേ ഉലയ്ക്കല്ലേ
എന്ന് വീണ്ടും വീണ്ടും പറഞ്ഞതല്ലേ
പേരില്ലാത്തൊരു മരമല്ലേ
ബലമില്ലാത്ത വേരല്ലേ
ബലമില്ലാത്തവരെ ബലാല്‍സംഗം ചെയ്യരുതേ

13 അഭിപ്രായങ്ങൾ:

ജയകൃഷ്ണന്‍ കാവാലം പറഞ്ഞു...

ഹ ഹ ഹ

കാപ്പിലാന്‍ ഉണരുന്നു. അല്ല ഉണര്‍ന്നു കഴിഞ്ഞു.ഓടിവായോ കാപ്പിലാന്‍ കവിതയെ വിട്ടിട്ട് മരം വെട്ടുന്നേയ്...

ഇത്തരം കവിതകളാണ് കാപ്പിലാനില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. കത്തുക...കത്തിപ്പടരുക

പള്ളിക്കുളം.. പറഞ്ഞു...

"വന്നതല്ലേ ഇതുവഴി
വന്നതുപോലെ പോയ്ക്കൂടെ
വെറുതെ ഇനിയുമീ വഴി വരും
വേണേല്‍ വരാതെയും പോകും"

കാപ്പിലാൻ നിങ്ങളാണാ മരം.
ഇടക്കിടക്ക് കാപ്പിലാന്റെ മേക്കിട്ടു കേറുന്ന
കാപ്പിലാന്റെ തൊലി ഉരിയാൻ ശ്രമിക്കുന്ന
കാപ്പിലാനെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്ന
വടക്കന്മാരായ ബ്ലോഗറന്മാരല്ലേ ഈ കാറ്റ്?
സത്യം പറ അല്ലേ..?

Ajith Pantheeradi പറഞ്ഞു...

ഇത് “മര പീഢന“മല്ല. “ഹമാരാ”പീഢനമാണ് മാഷേ :-)

ഗോപക്‌ യു ആര്‍ പറഞ്ഞു...

ബലമില്ലാത്തവരെ ബലാല്‍സംഗം ചെയ്യരുതേ ...

അങനെയല്ലെ പറ്റൂ ...

ചായപ്പൊടി ചാക്കോ പറഞ്ഞു...

കാവാലം, നല്ല വിശുദ്ധഭാവന. ഇങ്ങനെയുള്ള കവിതകളാണല്ലേ നിങ്ങള്‍ ക്ക് വേണ്ടത്. ശുദ്ധമായ മലയാള ഭാഷയിലെ കവിതകള്ക്ക് വെണ്ടി മുറവിളി കൂട്ടുന്ന നിങ്ങള്‍ ഇവിടെ കാപ്പിലാനെ പരിഹസിച്ചതോ അതോ പ്രശംസിച്ചതോ. നിങ്ങളുടെ നിലപാട്
ഒന്നു വ്യക്തമാക്കിയാല്‍ കൊള്ളാം

നാരദന്‍.. പറഞ്ഞു...

നിങ്ങള്‍ ഇവിടെ കാപ്പിലാനെ പരിഹസിച്ചതോ അതോ പ്രശംസിച്ചതോ.
മനസ്സിലായില്ല അല്ലെ...
(ഇത്തരം കവിതകളാണ് കാപ്പിലാനില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.)
അതായത് ഇമ്മാതിരി ചവര്‍ ഒക്കെയോ താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നുള്ളൂ
എന്നു സാരം .തോളില്‍ ഇരുന്നു ചെവി തിന്നുന്ന ഒരു രീതി...

കാപ്പിലാന്‍ പറഞ്ഞു...

ഹോ രക്ഷപെട്ടു . ഇപ്പഴാ ഒരാശ്വാസമായത്

ജയകൃഷ്ണന്‍ കാവാലം പറഞ്ഞു...

കാപ്പിലാന്‍റെ ബ്ലോഗില്‍ ഞാനിട്ട കമന്‍റും, അദ്ദേഹത്തോടുള്ള എന്‍റെ നിലപാടും ‘അങ്ങയേപ്പോലുള്ള ഒരു മഹാനുഭാവനോട്‌‘ വിശദീകരിക്കാനല്ലല്ലോ സുഹൃത്തേ ഞാന്‍ ബ്ലോഗും തുറന്നു വച്ചിരിക്കുന്നത്. അവിടെയുമിവിടെയും ചൊറിഞ്ഞു നടക്കുന്ന ശീലം എന്‍റെയടുത്ത് എടുക്കേണ്ടതില്ല അതു ചിലവാകില്ല. ചിലവൊന്നുമില്ലാതെ കണ്ടവനെ തെറി പറഞ്ഞ് പബ്ലിസിറ്റിയുണ്ടാക്കാന്‍ ശ്രമിക്കുന്ന ചില അസ്ഥിത്വമില്ലാത്തവരുണ്ട്. (അതൊരിക്കലും താങ്കള്‍ അല്ല കേട്ടോ. അങ്ങ് മഹാന്‍) അവരുടെ ബ്ലോഗുകളില്‍ ചിലപ്പോള്‍ താങ്കള്‍ക്ക് വരവേല്‍‍പ്പിനുള്ള സാദ്ധ്യത കാണുന്നു.

ഞാന്‍ പരിഹസിച്ചതേയല്ലെന്നു മനസ്സിലായിക്കാണുമല്ലോ അല്ലേ?

കാപ്പിലാന്‍ പറഞ്ഞു...

ജയ ഒരു സ്മൈലി :)

ചായപ്പൊടി ചാക്കോ പറഞ്ഞു...

ജയകൃഷ്ണാ ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാണിക്കരുത്. :)

കാവാലം ജയകൃഷ്ണന്‍ പറഞ്ഞു...

ഹ ഹ അതിനിവിടെ ആര് ചോദ്യം ചോദിച്ചു? ഉത്തരിക്കാന്‍??? ഇനി അഥവാ ആ കിടക്കുന്ന സാധനമാണ് താങ്കളുടെ ചോദ്യമെങ്കില്‍ അതിന് ഞാന്‍ മറുപടി തരുമെന്നു കരുതിയോ? ഞാന്‍ നാട്ടുകാര്‍ക്ക് കാണാനല്ല ഇവിടെ കമന്‍റിട്ടിരിക്കുന്നത്. ഞാന്‍ പറഞ്ഞത് കാപ്പിലാനോടാണ്. അത് എന്തുദ്ദേശിച്ചെന്ന് അങ്ങേര് തീരുമാനിച്ചോളും. അത് അങ്ങേയ്ക്ക് മനസ്സിലാക്കി തരേണ്ട ബാദ്ധ്യത എനിക്കില്ല.

പിന്നെ കൊഞ്ഞനം കാട്ടല്‍ എന്‍റെ ശീലമല്ല. ഒരു പണിയുമില്ലാതെ അവിടെയുമിവിടെയും കൊഞ്ഞനം കാട്ടി നടക്കുന്ന ചില ‘മഹാന്മാര്‍‘ ഉണ്ട്. ഞാന്‍ ആ ടൈപ്പല്ല സുഹൃത്തേ. അപ്പൊ വരട്ടേ ഇത്തിരി ജോലിത്തിരക്കുണ്ട്.

കാപ്പിലാന്‍ പറഞ്ഞു...

ചോദ്യങ്ങളും അതിനുള്ള ഉത്തരവും കവിതയില്‍ തന്നെ ഇല്ലേ ബെന്നി ജോണേ. അത് പോലും മനസിലായില്ല എങ്കില്‍ പിന്നെ എന്തോന്ന് കവിതാ ഉദ്ധാരണം. നീ ഒന്ന് കൂടി കവിത ശരിക്ക് വായിക്കുക . നിന്‍റെ ഉത്തരം അവിടെ ഉണ്ട് .

അജ്ഞാതന്‍ പറഞ്ഞു...

ഇതേതാ ഈ പന്നി ജോണ്‍???