ചിലന്തിവലകള്‍ ഒന്നിച്ചു കെട്ടിയാല്‍ സിംഹത്തെയും കുടുക്കാം.
അകത്തു നിന്നും ഒരു കൊടുംങ്കാറ്റ് പോലെയാണ് അവന്‍ സ്വീകരണ മുറിയിലേക്ക് കടന്ന് ഇത് പറഞ്ഞത് . പറയുമ്പോള്‍ അവന്റെ മുഖം കോപ താപങ്ങളാല്‍ കലുഷിതമായിരുന്നു . അവന്റെ മനസിലെ തിരയിളക്കങ്ങള്‍ മുഖത്ത് കാണാം .
കുറെ നാളുകളായല്ലോ ഈ എത്യോപ്യന്‍ പഴമൊഴിയും കൊണ്ട് നടക്കുന്നു .
സ്വീകരണ മുറിയില്‍ അന്നത്തെ ടെലി സീരിയല്‍ കണ്ട് കൊണ്ടുകൊണ്ടിരുന്ന അവള്‍ ഭാവ വ്യത്യാസങ്ങള്‍ ഇല്ലാതെ തന്നെ തിരിച്ചു ചോദിച്ചു .
ക്ഷമിക്കാന്‍ കഴിയുന്നെങ്കില്‍ ക്ഷമിക്കണം എന്നൊന്നും ഞാന്‍ പറയില്ല സുധി .ഓരോരോ കാര്യങ്ങള്‍ എന്തിനിങ്ങനെ മനസിലിട്ടുരുട്ടുന്നു.ഉപദേശമായി ഒന്നും നീ കണക്കാക്കണ്ട .അല്ലെങ്കില്‍ തന്നെ ഉപദേശങ്ങളുടെയും ശാസനകളുടെയും നാളുകള്‍ കഴിഞ്ഞ് പോയില്ലേ .നമ്മള്‍ തമ്മിലുള്ള ബന്ധം അവസാനിച്ചിട്ടും നാളുകള്‍ എത്രയോ കഴിഞ്ഞിരിക്കുന്നു . ഒരു മുറിയില്‍ ഒന്നിച്ചു താമസിക്കുന്നു എന്നതിലപ്പുറം നമ്മള്‍ തമ്മില്‍ എന്ത് ബന്ധം അല്ലേ സുധി ?
അവന്‍ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല .
ജനാലയില്‍ കൂടി പുറത്തേക്ക് നോക്കി ആരോടെന്നില്ലാതെ എന്തെല്ലാമോ പുലമ്പുകയാണ്.
നിനക്കറിയുമോ ശാരി ,നീ ഒരോ അടികള്‍ കൊണ്ട് താഴെ വീഴുമ്പോഴും പിന്നെയും ആ വാലില്‍ പിടിച്ച് പൊക്കി നിന്നെ കളിപ്പിക്കുന്നത് നിന്‍റെ അവസാന കളികള്‍ എനിക്ക് കാണുവാന്‍ വേണ്ടിയാണ് . ആറ് തവണ ചാടിയിട്ടും പിടികിട്ടാതെ താഴെ വീണ ഒരു ചിലന്തിയല്ല ഞാന്‍. ഏഴാം തവണ , അതെന്റെത് മാത്രമാകും .
ഗുഹയില്‍ ഒളിച്ച ,റോബര്‍ട്ട് രാജാവിനെ യുദ്ധതന്ത്രം പഠിപ്പിച്ച , ചിലന്തിയുടെ കാര്യമാണോ സുധി നീ പറഞ്ഞ് വരുന്നത് . എന്നാല്‍ അതിനെ ഓര്‍ത്ത് നീ ഇനിയും അധികം മഞ്ഞ് കൊള്ളണ്ട .കാരണം ആ ചിലന്തി എന്നേ ഒരു പുസ്തകത്തിന്റെ അകച്ചട്ടയില്‍ പെട്ട് പോയി . ഇനി അത് പുറത്ത് വരില്ല . അകത്ത് പോയി നിന്‍റെ പണികള്‍ ചെയ്യ് സുധി .വെറുതെ എന്‍റെ സമയം കളയാതെ .
സുധി കോപിഷ്ടനായി പുറത്തേക്ക് പോയി . ശാരി ടെലിവിഷന്‍ സീരിയല്‍ കാഴ്ച തുടര്‍ന്നുകൊണ്ടേ ഇരുന്നു.
പിറ്റേദിവസം അതി ദാരുണമായ ഒരു വാര്‍ത്ത കേട്ടാണ് ഗ്രാമം ഉണര്‍ന്നത് .
പൊന്തക്കാട്ടില്‍ ചിലന്തി വലകളാല്‍ ചുറ്റി......
5 അഭിപ്രായങ്ങൾ:
നന്നായിട്ടുണ്ട്.
പിറ്റേ ദിവസം
ആരാകും മരണപ്പെട്ടത്..?
ഈ ചുവടു മാറ്റം കൊള്ളാം.
പക്ഷേ ഈ സസ്പെന്‍സ് ഇത്തിരി കടുപ്പമായിപ്പോയി.
:) വായനക്കാരനെ ചിന്തിപ്പിക്കുന്ന സസ്പെന്‍സ് ആണല്ലോ മാഷേ
ഇത് എന്തു കുന്തമാണ്? മനുഷ്യനെ വടിയാക്കുന്നോ?
എല്ലാവര്‍ക്കും നന്ത്രികള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ