പുഴ വറ്റി കടല്‍ വറ്റി
പുഴയിലെ മീനുകള്‍ ,കടലില്‍
ചികളകള്‍ പൊക്കി
മുഷ്ടി ചുരുട്ടി ആര്‍ത്തു വിളിച്ചു
വാലുണ്ട് പൂവുണ്ട് ചിതമ്പലുണ്ട്
ഒന്നല്ലേ നമ്മള്‍ ഒന്നല്ലേ ഒന്നായിരുന്നില്ലേ ,
നമ്മള്‍ എല്ലാം മീനല്ലേ .
അതു കണ്ടാകണം
കടലിലെ വമ്പന്‍ സ്രാവുകള്‍ പുഴയിന്‍
കരയില്‍ കണ്ണീര്‍ മഴകളുതിര്‍ത്തു
എന്തൊരു കഷ്ടം
എങ്ങനെ വന്നീ ദുര്‍ഗതി
പുഴയും കടലും മണലും കാടും
കാടിന്‍ മക്കളും എവിടെപ്പോയി മറഞ്ഞു
നാടിന്‍ നന്മകള്‍ എവിടെ നടന്ന് മറഞ്ഞു
മരത്തിന്‍ കൊമ്പില്‍ മറഞ്ഞിരിക്കും താടിക്കാരന്‍
മഞ്ഞത്തലയന്‍ തൊപ്പിക്കാരന്‍ കൊമ്പന്‍ ചെല്ലി
കൂട്ടത്തില്‍ അവനൊരു കേമന്‍
കൂടെ കൂട്ടി എട്ട് പൊട്ടക്കാലുകള്‍ ഉള്ളൊരു
പൊട്ടക്കണ്ണന്‍ ചിലന്തിയെയും
പൊട്ടനും ചെട്ടിയും ചങ്ങാതികള്‍ അവര്‍
തമ്മില്‍ തമ്മില്‍ തന്ത്രങ്ങള്‍ മെനഞ്ഞ്
വീശിയെറിഞ്ഞു പുത്തന്‍ ചൂണ്ടകള്‍
അയ്യോ പാവം എന്തൊരു കഷ്ടം
കത്തും സൂര്യനും പുത്തന്‍ നൂലില്‍ കുടുങ്ങി
തണുത്തു വിറച്ചു നിന്നൂ ഭൂമി
അലറി വിളിച്ചു കരഞ്ഞു പാവം
മരത്തിന്‍ കൊമ്പില്‍ ഇരിക്കും മറ്റൊരു
ചെകിടന്‍ പോത്തിന്‍ ചെവിയില്‍
ഭ്രാന്തന്‍ കവികള്‍ കവിതകള്‍ പാടി
പാവം ഭൂമി വിറച്ചു വിളിച്ചു പറഞ്ഞു
ഇവിടെ സൂര്യ പ്രഭയില്ല
രാത്രിയില്‍ ചന്ദ്രനില്ല
പുഴയില്ല കടലില്ല
പേരിനൊരല്പം ഭൂമിയുമില്ല
ആകാശം കടലെടുത്തു
മണ്ണ് മലയെടുത്തു
മരുഭൂമിയിലെ മണല്‍
ആകാശത്ത് കൂടാരമടിച്ചു
മരുഭൂമിയില്‍ കല്ല് മഴ പെയ്തു
രാജാവില്ല രാജ്യമില്ല
പൊട്ടന്മാരുടെ നേതാവ്
തെക്കേ പാടത്തെ നങ്ങേലി
6 അഭിപ്രായങ്ങൾ:
ഒരു ഭ്രാന്തന്റെ ജല്പനങ്ങള്‍
"ആകാശം കടലെടുത്തു
മണ്ണ് മലയെടുത്തു
മരുഭൂമിയിലെ മണല്‍
ആകാശത്ത് കൂടാരമടിച്ചു
മരുഭൂമിയില്‍ കല്ല് മഴ പെയ്തു
രാജാവില്ല രാജ്യമില്ല
പൊട്ടന്മാരുടെ നേതാവ്
തെക്കേ പാടത്തെ നങ്ങേലി .."
ഈ വരികൾ എനിക്കിഷ്ടമായി..
കെട്ട കാലത്തിന്റെ ദു:സൂചനകളാണോ ഇത്..?
അതോ വരാൻ പോകുന്ന പുതിയൊരു പ്രളയമോ..?
അതോ വെറുമൊരു ഭ്രാന്തന്റെ ജൽപ്പനങ്ങളോ..?
ഒരു ഭ്രാന്തന്റെ ജല്പനങ്ങള്‍ അല്ലാതെ എന്ത് പണിക്കരെ ?
"തണുത്തു വിറച്ചു നിന്നൂ ഭൂമി
അലറി വിളിച്ചു കരഞ്ഞു പാവം
ചെകിടന്‍ പോത്തിന്‍ ചെവിയില്‍
ഭ്രാന്തന്‍ കവികള്‍ കവിതകള്‍ പാടി"
കാപ്പിലാന്‍റെ ആകുലതകള്‍
പാവം ഭൂമി വിറച്ചു വിളിച്ചു പറഞ്ഞു
ഇവിടെ സൂര്യ പ്രഭയില്ല
രാത്രിയില്‍ ചന്ദ്രനില്ല
പുഴയില്ല കടലില്ല
പേരിനൊരല്പം ഭൂമിയുമില്ല
ഈ ഭാന്തു കൊള്ളാം ....നല്ല വരികള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ