അന്ധതമസില്‍ മരുവുന്നവരെ
രക്തം പുരണ്ട കയ്യുകളെ, ഇനി
നേരം പുലരുവാന്‍ എത്ര നേരം
നിങ്ങളിന് കൂരിരുള്‍ കുത്തി നിറച്ച
കണ്ണുകളിലിത്തിരി വെട്ടം പകരാന്‍
അടുത്തുവന്നൊരാ മിന്നാമിന്നികളെ,
നിങ്ങള്‍ കൂട്ടം കൂടി കൂട്ടിയ ചിതയില്‍
ചുട്ടെടുത്തില്ലേ
ചിതയില്‍ വെന്തമാംസം പകുത്തു തിന്നില്ലേ
വെട്ടം ചിതറിയ കണ്ണുകള്‍
നിങ്ങള്‍ ചൂഴ്ന്നെടുത്തില്ലേ
വാക്കുകള്‍ അമ്പുകളാക്കി
വിഷം പുരട്ടി പുറത്തെടുത്തില്ലേ
രക്തം പുരണ്ട കയ്യുകളെ
ഇനി നേരം പുലരുവാന്‍ എത്രനേരം
---------------------------
നേരം പുലരുവോളം കാവല്‍ നില്ക്കാം
ഞാനീ പടിക്കല്‍ കാത്ത് നില്ക്കാം
ഇനി ഒരിക്കലും പുഴകള്‍ കരയുകില്ല
കരകള്‍ തേങ്ങുകില്ല
അവയ്ക്ക് വേണ്ട നിങ്ങള്‍ നല്‍കും
നീതിശാസ്ത്രം തത്വശാസ്ത്രം
മലമുകളില്‍ നിന്നും ഒരുത്തന് വിളിച്ചു കൂവുന്നു
വെള്ള തേച്ച ശവക്കല്ലറകളേ !!
നിങ്ങള്‍ കാണും പുതിയൊരു വെളിച്ചം
അന്നീ ഇരുളും വെളിച്ചമാകും
അന്നും നിങ്ങള്‍ പഠിക്കില്ലെന്നറിയാം
വിണ് വാക്കല്ലിത് വീണ വാക്കുകള്‍
തിരിച്ചുകൊള്ളും തറച്ചു കയറും
അമ്പുകളായി നിങ്ങളില്‍ തന്നെ .
4 അഭിപ്രായങ്ങൾ:
തിരിച്ചുകൊള്ളും തറച്ചു കയറും
അമ്പുകളായി നിങ്ങളില്‍ തന്നെ .
Pinneyum thudarukayum...!!
manoharam, Ashamsakal...!!!
നല്ല വരികൾ കാപ്പൂ....
അഭിനന്ദനങ്ങൾ....
നിങ്ങളിന് കൂരിരുള്‍ കുത്തി നിറച്ച
കണ്ണുകളിലിത്തിരി വെട്ടം പകരാന്‍
അടുത്തുവന്നൊരാ മിന്നാമിന്നികളെ,
നിങ്ങള്‍ കൂട്ടം കൂടി കൂട്ടിയ ചിതയില്‍
ചുട്ടെടുത്തില്ലേ ....
ഇരുള് മൂടിയ മനസ്സുകളില്‍ വെളിച്ചം കടന്നു ചെല്ലുന്നില്ല..
അവര്‍ ഇരുട്ടിന്റെ സന്തതികളാണ്..ഒരു നുറുങ്ങ് വെട്ടത്തെപ്പോലും ഭയപ്പെടുന്നവര്‍..
നന്നായിരിക്കുന്നു കാപ്പിലാന് ..നല്ല വരികള്‍..
വളരെ നന്നായിരിക്കുന്നു കാപ്പിലാന്....ഇതുപോലുള്ള കവിതകള്‍ ഇനിയും എഴുതാനായി ആശംസകള്‍.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ